നഗരസഭയിലെ അനധികൃത കെട്ടിട നമ്പർ: നടപടി സ്വീകരിക്കും- മന്ത്രി

കോഴിക്കോട്: നഗരസഭയിൽ നിയമാനുസൃതമല്ലാതെ കെട്ടിട നമ്പർ നൽകിയതിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. വസ്തുനികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻട്രി ചെയ്ത് അംഗീകാരം നൽകി സൂക്ഷിക്കുന്ന സഞ്ചയ സോഫ്റ്റ് വെയറിൽ ജീനക്കാർക്ക് അനുവദിച്ച ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ഉദ്യോഗസ്ഥർ കെട്ടിടങ്ങൾ നിയമാനുസൃതമാല്ലതെ സേഫ്റ്റ് വെയറിൽ മാത്രമായി നമ്പർ അനുവദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ചില കെട്ടിട നമ്പറുകളുടെ നികുതി അടക്കുകയും ചെയ്തു. ജീവനക്കാരുടെ യൂസർ നെയിമും പേസ് വേഡും ജീവനക്കാർക്കിടയിൽത്തന്നെ കൈമാറ്റം ചെയ്തത് ഉപയോഗിച്ചാണ് സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തിയത്.

സോഫ്റ്റ് വെയറിൽ നിയമാനുസൃതമാല്ലാതെ അനുവദിച്ച കെട്ടിട നമ്പറുകൾ വെരിഫിക്കേഷൻ, അപ്രൂവൽ, ഡിജിറ്റൽ സിഗ്നേചർ എന്നിവ ചെയ്ത ലോഗിനുകൾ അനുവദിച്ച ഉദ്യോഗസ്ഥരെ ലോഗിൻ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ അന്വേഷണ വിധേയമായി സസ് പെന്റ് ചെയ്തു.ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതി പ്രകാരമാണ് രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതു. തുടർന്ന് അവരെ സസ്പന്റെ് ചെയ്തു.

സഞ്ചയ സോഫ്റ്റ് വെയറിൽ നിലവിൽ പിഴവുകൾ ഇല്ല. എന്നാൽ, സോഫ്ട് വെയറിലെ പഴുതുകൾ ദുരുപയോഗം ചെയതാണ് ക്രമക്കേടുകൾ നടത്തിയത്.ചില ഉദ്യോഗസ്ഥർ ചുമതലയിൽപെടാത്ത വാർഡുകളിലെ കെട്ടിടങ്ങൾക്കും സോഫ്ട് വെയറിൽ അംഗീകാരം നൽകാൻ കഴിയും വിധമാണ് സോഫ്റ്റ് വെയർ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സഞ്ചയ സോഫ്റ്റ് വെയറിൽ സെക്യൂരിറ്റി ഫീച്ചർ കൂട്ടിച്ചേർക്കുന്നതിനുള്ള നടപടികൾ ഇൻഫർമേഷൻ കേരള മിഷൻ സ്വീകരിച്ചുവെന്നും ടി.സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ, എ.പി.അനിൽ കുമാർ, സജീവ് ജോസഫ് തുടങ്ങിയവർക്ക് രേഖാമൂലം മറുപടി നൽകി. 

Tags:    
News Summary - Kozhikode Municipal Corporation Illegal Building Number: Action will be taken - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.