ശ​രീ​ഫ്

നീന്തൽകുളത്തിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മരിച്ചു

വൈ​ത്തി​രി/പൂ​നൂ​ർ: പ​ഴ​യ വൈ​ത്തി​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂലം കോഴിക്കോട് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പൂ​നൂ​ർ കാ​ന്ത​പു​രം അ​വേ​ല​ത്ത്‌ അ​ല​വി മു​സ്ലി​യാ​രു​ടെ മ​ക​ൻ ശ​രീ​ഫ് (54) ആ​ണ് മ​രി​ച്ച​ത്.

ശ​രീ​ഫ് ജോ​ലി​ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വൈ​ത്തി​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ എം.​വി കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കാ​ന്ത​പു​രം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

മാ​താ​വ്: ഖ​ദീ​ജ ഹ​ജ​ജു​മ്മ. ഭാ​ര്യ: റം​ല. മ​ക്ക​ൾ: ജു​നൈ​ദ്, ജാ​സി​ർ (ഇ​രു​വ​രും യു.​എ.​ഇ), ജാമിഅ്, ജ​സീ​ല. മ​രു​മ​ക​ൻ: ജ​സീ​ൽ (പ​ര​പ്പ​ൻ​പൊ​യി​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: ഹു​സ​യി​ൻ, സ​ഫി​യ, മൈ​മൂ​ന, ബീ​വി, പ​രേ​ത​യാ​യ സാ​റ.

Tags:    
News Summary - Kozhikode native died of heart attack in swimming pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.