കോഴിക്കോട്ട് നിപ നിയന്ത്രണം ഒക്ടോബർ ഒന്ന് വരെ തുടരും

കോഴിക്കോട്: ജില്ലയിൽ നിപ വ്യാപനത്തേത്തുടർന്ന് പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഒക്ടോബർ ഒന്ന് വരെ നീട്ടി ജില്ലാ കലക്ടർ ഉത്തരവിട്ടു. രണ്ടു പേർ നിപ ബാധിച്ച് മരിക്കുകയും സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയതതോടെ, രോഗ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഇക്കഴിഞ്ഞ 13 മുതൽ 10 ദിവസത്തേക്ക് പൊതു പരിപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ഞായറാഴ്ച അവസാനിച്ചിരുന്നു. തുടർന്നാണ് നിയന്ത്രണം വീണ്ടും നീട്ടിയത്.

ജില്ലയിൽ നിപ വ്യാപന ആശങ്ക കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത പൂർണമായും പിൻവലിക്കാൻ ആയിട്ടില്ല എന്നാണ് വിദഗ്ധ സമിതി നിർദേശം. ഈ സാഹചര്യത്തിൽ അടുത്ത മാസം ഒന്ന് വരെ ജില്ലയിൽ അത്യാവശ്യമല്ലാത്ത എല്ലാ പൊതു പരിപാടികളും മാറ്റിവെക്കണമെന്ന് കലക്ടർ ഉത്തരവിട്ടു. പൊതു ഇടങ്ങിൽ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Kozhikode Nipah Control Measures Extended Until October 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.