കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാത: ഭൂമി വേർതിരിക്കാൻ മാപ്പ് ശേഖരണം പൂർത്തിയായി

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത ക​ട​ന്നു​പോ​കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​യാ​യ മാ​പ്പ് ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​യി. ഡി.​പി.​ആ​ർ ക​ൺ​സ​ൽ​ട്ട​ൻ​റ് പാ​ത പോ​വു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ വി​ശ​ദാം​ശം ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക്​ ന​ൽ​കു​ക​യും ഇ​ത് ലാ​ൻ​ഡ് അ​ക്വി​സി​ഷ​ന് കൈ​മാ​റി തു​ട​ർ​ന്ന് ഗ​സ​റ്റി​ൽ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യും ചെ​യ്യും. വി​ല്ലേ​ജ് മാ​പ്പി​ൽ​നി​ന്ന് മാ​പ്പ് ശേ​ഖ​രി​ച്ച് ഏ​രി​യ നി​ശ്ച​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗ​സ​റ്റി​ൽ വ​രു​ന്ന​തോ​ടെ​യാ​ണ് മൂ​ന്ന്​ -എ ​വി​ജ്ഞാ​പ​ന​മി​റ​ങ്ങു​ക.

വി​ജ്ഞാ​പ​ന തീ​യ​തി മു​ത​ൽ പ്ര​സ്തു​ത ഭൂ​മി​യി​ൽ നി​ർ​മാ​ണാ​നു​മ​തി​യും കൈ​മാ​റ്റ​വും റ​ദ്ദാ​വും. ഇ​തി​നാ​യി വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യാ​ൽ 21 ദി​വ​സം വ​രെ സ്​​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വ​ഴി സ​ർ​ക്കാ​റി​ൽ പ​രാ​തി ന​ൽ​കാം.

21 ദി​വ​സം ക​ഴി​ഞ്ഞ ശേ​ഷ​മേ പ്ര​സ്തു​ത ഭൂ​മി​യി​ലേ​ക്ക് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. ശേ​ഷം മൂ​ന്ന് -ബി ​വി​ജ്ഞാ​പ​നം വ​രു​ന്ന​തോ​ടെ ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കാ​നും മൂ​ന്ന് -സി ​വി​ജ്ഞാ​പ​ന​ത്തോ​ടെ ഭൂ​മി​യി​ൽ സ​ർ​വേ ന​ട​ത്താ​നും അ​നു​മ​തി​യാ​വും. ഇ​പ്പോ​ൾ വേ​ർ​തി​രി​ച്ചെ​ക്കു​ന്ന സ​ർ​വേ ന​മ്പ​റു​ക​ൾ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ശ​രി​യാ​വ​ണ​മെ​ന്നി​ല്ല. സ​ർ​വേ ന​ട​പ​ടി പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ പാ​ത ക​ട​ന്നു​പോ​വു​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി വേ​ർ​തി​രി​ക്കാ​നാ​വൂ.

ഒ​രു വ​ർ​ഷ​ത്തി​ന​കം സ​ർ​വേ വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തീ​ർ​ക്കേ​ണ്ട​തി​നാ​ൽ പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ടു​ത​ന്നെ പാ​ഴാ​വും. സ​ർ​വേ ന​ട​ത്തി പു​തി​യ സ്കെ​ച്ചാ​ക്കി ജി​ല്ല സ​ർ​വേ ഓ​ഫി​സ​ർ പു​തി​യ ന​മ്പ​ർ ന​ൽ​കും. ഇ​തി​ന് വി​ല നി​ശ്ച​യി​ച്ച് പ​ണം ന​ൽ​കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ ഭൂ​മി ഏ​റ്റെ​ടു​ത്ത് പാ​ത പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രേ​ക്ക് 7961.27 കോ​ടി​യാ​ണ് ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ​ക്ക് ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രെ നി​ശ്ച​യി​ച്ച്​ ജൂ​ൺ 17ന് ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​ട്ടു​ണ്ട്. ഭൂ​മി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​വ​യു​ടെ വി​ല നി​ശ്ച​യി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്ക​ലാ​ണ് അ​ക്വി​സി​ഷ​ൻ ഓ​ഫി​സ​ർ​മാ​രു​ടെ ചു​മ​ത​ല.

കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ പ​ന്തീ​രാ​ങ്കാ​വ് വി​ല്ലേ​ജി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പെ​രു​മ​ണ്ണ, വാ​ഴ​യൂ​ർ, എ​ട​വ​ണ്ണ​പ്പാ​റ, ചീ​ക്കോ​ട്, അ​രീ​ക്കോ​ട്, ക​ണ്ടാ​ല​പ്പ​റ്റ, കാ​ര​ക്കു​ന്ന്, എ​ള​ങ്കൂ​ർ, ചെ​മ്പ്ര​ശേ​രി, ഒ​ടോം​പ​റ്റ, തു​വ്വൂ​ർ, ഇ​രി​ങ്ങാ​ട്ടി​രി, എ​ട​ത്ത​നാ​ട്ടു​ക​ര, മ​ണ്ണാ​ർ​ക്കാ​ട്, പൊ​ട്ട​ശേ​രി ഒ​ന്ന്, ക​രി​മ്പ, ക​ല്ല​ടി​ക്കോ​ട്, മു​ണ്ടൂ​ർ, ധോ​ണി, മ​ല​മ്പു​ഴ എ​ന്നീ വി​ല്ലേ​ജു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി എ​ൻ.​എ​ച്ച് 544ൽ ​അ​വ​സാ​നി​ക്കു​ന്ന​താ​ണ് പാ​ത​യു​ടെ പ്രാ​ഥ​മി​ക രൂ​പ​രേ​ഖ.

Tags:    
News Summary - Kozhikode-Palakkad Greenfield Road: Map collection for land separation completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.