പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി സി.പി.എം നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് അധിക തുകക്ക് ഗ്രാമപഞ്ചായത്ത് കരാർ നൽകിയതായി പരാതി.
ഇതിലൂടെ ഗ്രാമപഞ്ചായത്തിനുണ്ടായത് 76,000 രൂപയുടെ നഷ്ടമാണ്. ആറങ്ങാട്ടുകാവ്-ഊളേരി റോഡിന് ടെണ്ടർ ക്ഷണിച്ചപ്പോൾ സ്വകാര്യ കരാറുകാരൻ 4,13,738 രൂപക്ക് എടുക്കാൻ തയാറായെങ്കിലും കൈരളി ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 4,45,979 രൂപക്ക് നൽകുകയായിരുന്നു.
പള്ളിമുക്ക്-മാട്ടനോട് റോഡ് പ്രവൃത്തി 3,98,034 രൂപക്ക് സ്വകാര്യ കരാറുകാരൻ എടുക്കാൻ തയാറായപ്പോൾ സൊസൈറ്റിക്ക് 4,21,680 രൂപക്ക് ടെണ്ടർ നൽകി. മണികുലുക്കി താഴെ പാലം റോഡ് പ്രവൃത്തി 4,07,025 രൂപക്ക് സ്വകാര്യ കരാറുകാരൻ എടുക്കാൻ തയാറായിട്ടും 4,28,752 രൂപക്ക് സൊസൈറ്റിക്ക് നൽകി. ടെണ്ടർ അംഗീകരിച്ച ഭരണ സമിതി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളായ പി.സി. അസൈനാർ, മേരി, സുലൈഖ, സ്വതന്ത്ര അംഗം ടി.കെ. രമേശൻ എന്നിവർ വിയോജിച്ചു.
എന്നാൽ, കരാർ സൊസൈറ്റിക്ക് നൽകിയത് നിയമപരമായി തെറ്റില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
സൊസൈറ്റികൾക്ക് സർക്കാർ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി.
പഞ്ചായത്ത് തീരുമാനം കടുംവെട്ട് –കോൺഗ്രസ്
പേരാമ്പ്ര: സി.പി.എം സൊസൈറ്റിക്ക് കൂടുതൽ തുകക്ക് റോഡ് നിർമാണ കരാർ നൽകിയ കായണ്ണ ഗ്രാമപഞ്ചായത്തിെൻറ നടപടി അവസാനകാലത്തെ കടുംവെട്ടാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
നികുതി ഇനത്തിൽ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം തുക പഞ്ചായത്തിന് നഷ്ടം സംഭവിക്കും. ഭരണസമിതി അംഗം ചെയർമാനായ സൊസൈറ്റിക്ക് അധിക തുകക്ക് കരാർ നൽകിയ നടപടി പച്ചയായ സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. തീരുമാനം പിൻവലിച്ചിട്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.
എം. ഋഷികേശൻ ഉദ്ഘാടനം ചെയ്തു. ഇ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. സി.കെ. ബിജു, പി.സി. മുഹമ്മദ്, രാജൻ മങ്ങര, വി.സി. ഗിരീഷ്, എം.വി. മൊയ്തി, മണികുലുക്കി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.