കൊച്ചി: ചൊവ്വാഴ്ച അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറലും സീനിയർ അഭിഭാഷകനുമായ കെ.പി. ദണ്ഡപാണിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികൾക്കും പൊതുദർശനത്തിനുംശേഷം കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറി. എറണാകുളം ടി.ഡി റോഡിലെ വസതിയായ തൃപ്തിയിൽ രാവിലെ നടന്ന ചടങ്ങിൽ സർക്കാർ ഔദ്യോഗിക ബഹുമതി നൽകി ആദരിച്ചു.
പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ഇതിനുശേഷം ഹൈകോടതിയിലെത്തിച്ച് പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജഡ്ജിമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തുടർന്നാണ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മൃതദേഹം ഹൈകോടതി വളപ്പിനകത്തുവെച്ച് തന്നെ മെഡിക്കൽ കോളജിന് കൈമാറിയത്.
ഭാര്യയും സീനിയർ അഭിഭാഷകയുമായ സുമതി ദണ്ഡപാണിയിൽനിന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ മൃതദേഹം ഏറ്റുവാങ്ങി അനാട്ടമി വിഭാഗത്തിലേക്ക് കൈമാറി.
ദണ്ഡപാണിയോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച ഹൈകോടതിയിൽ ഫുൾ കോർട്ട് റഫറൻസ് നടത്തും. രാവിലെ 10.15 ന് പ്രധാന കോടതി മുറിയിൽ നടക്കുന്ന ഫുൾ കോർട്ട് റഫറൻസിൽ അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.