എരുമേലി: ശബരിമല ആചാരവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്ക് ആവശ്യമുള്ള സാമഗ്രികൾക്ക് വില നിശ്ചയിക്കുന്നത് എരുമേലിയിലെ ജമാഅത്താണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല.
ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ തീർഥാടക ചൂഷണത്തിനെതിരെ എരുമേലിയിൽ സംഘടിപ്പിച്ച നാമജപയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കൊച്ചമ്പലവും വലിയമ്പലവും ശരണപാതകൾ അടങ്ങുന്ന എരുമേലി മുഴുവനും വഖഫ് സ്വത്തായി തീരുമാനിച്ചോ എന്നതാണ് തന്റെ പേടി. ഭക്തർക്ക് ആവശ്യമായ സാധനങ്ങൾക്ക് വിലയിടുന്നത് ജമാഅത്ത് കമ്മിറ്റിയാണെന്ന് പറയുന്നത് വർഗീയതയാണെങ്കിൽ ആ വർഗീയത തങ്ങൾ ഏറ്റെടുത്തിരിക്കുന്നുവെന്നും ശശികല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.