തിരുവനന്തപുരം: വടകരയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ വിദ്വേഷ പ്രചാരണമാണ് സി.പി.എം നടത്തുന്നതെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഷാഫിക്കെതിരെ നടത്തിയ പ്രചാരണം ആ പ്രദേശത്തെ സാമുദായിക സൗഹാർദം തകർക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ്. ഇതിനെതിരെ ഈ മാസം 11ന് വടകരയിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും.
ഇല്ലാത്ത അശ്ലീല വിഡിയോയുടെ പേരിൽ ഷാഫിയെ വേട്ടയാടിയ സി.പി.എം പിന്നീട് അതു വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് ആയുധമാക്കി. വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ചകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ സമഗ്രമായ അന്വേഷണം നടത്തണം.വോട്ട് ചെയ്യാൻ കഴിയാതിരുന്ന യു.ഡി.എഫ് അനുഭാവികളുടെ പട്ടിക തയാറാക്കാനും അതിന്റെ കാരണം അന്വേഷിക്കാനും അതത് പ്രദേശത്തെ ബൂത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഹസൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.