രാഹുൽ ഗാന്ധിയെ രാഹുൽ ഇൗശ്വറുമായി താരത്മ്യം ചെയ്​തത്​ തെറ്റ്​ -മുല്ലപ്പള്ളി

തിരുവനന്തപുരം: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും രാഹുൽ ഈശ്വറിനെയും താരതമ്യം ചെയ്ത യുവനേതാവ്​ വി.ടി ബൽറാം എൽ.എം.എയുടെ നടപടി തെറ്റാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാവരും പാർട്ടിക്ക് വിധേയരാണെന്ന് ബൽറാം മനസ്സിലാക്കണം. ഇതുമായി ബന്ധപ്പെട്ട്​ ബൽറാമിനോട് വിശദീകരണം ചോദിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു. വിശ്വാസികൾക്കൊപ്പം നിൽക്കുക എന്ന നിലപാടേ എടുക്കാൻ കഴിയൂ എന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി നിലപാടെടുക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്നു തന്നെയാണ് രാഹുൽ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്​തമാക്കി.

മതേതര ജനാധിപത്യ ഐക്യത്തിന് തടസ്സമായി നിൽക്കുന്നത് സി.പി.എം കേരള ഘടകമാണ്​. അക്കാര്യത്തിൽ കടുംപിടിത്തം പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്​​. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്​റ്റ്​ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    
News Summary - KPCC President against V.T Balram-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.