തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിച്ച ജനമോചനയാത്ര സമാപിച്ചതോടെ സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. യാത്ര പാതിദൂരം പിന്നിട്ടപ്പോഴേക്കും പുതിയ കെ.പി.സി.സി പ്രസിഡൻറിനെ നിയമിക്കുന്നത് സംബന്ധിച്ച വാർത്ത പ്രചരിച്ചതിെനച്ചൊല്ലിയാണ് വിവാദം. പ്രചാരണത്തിന് പിന്നിൽ ജാഥ പൊളിക്കുകയെന്ന ലക്ഷ്യമായിരുെന്നന്ന ഹസെൻറ പരസ്യപ്രതികരണം ചില പ്രമുഖർക്കെതിരായ ഒളിയമ്പ് കൂടിയാണ്.
വി.എം. സുധീരൻ ഒഴിഞ്ഞതിെന തുടർന്ന് താൽക്കാലികമായി കെ.പി.സി.സി പ്രസിഡൻറിെൻറ ചുമതലയേറ്റെടുത്ത എം.എം. ഹസൻ തൽസ്ഥാനത്ത് ഒരുവർഷം പിന്നിട്ടു. അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാഷിസത്തിനുമെതിരെ സംഘടിപ്പിച്ച ജാഥയിൽ പാർട്ടി പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടുപിരിവും നടന്നു.
ജാഥ തുടങ്ങുംമുമ്പ്തന്നെ പുതിയ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ ഹൈകമാൻഡ് ചില കൂടിയാലോചനകൾ സംസ്ഥാന നേതാക്കളുമായി നടത്തിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്ശേഷം പുതിയ പ്രസിഡൻറിനെ നിയമിക്കുമെന്ന സൂചനയാണ് കേന്ദ്രനേതൃത്വം അന്ന് നൽകിയത്. യാത്ര തൃശൂർ പിന്നിട്ടതോടെ പുതിയ കെ.പി.സി.സി പ്രസിഡൻറിനെ ഉടൻ നിയമിക്കുമെന്ന തരത്തിൽ പ്രചാരണം നടന്നു. യാത്ര സമാപിക്കുന്നതിന് പിന്നാലെ പുതിയ പ്രസിഡൻറ് വരുമെന്നായിരുന്നു പ്രചാരണം.
ഹസൻ പ്രസിഡൻറ് സ്ഥാനത്ത് തുടരുന്നതിൽ അതൃപ്തരായ നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. ജനമോചനയാത്ര സംഘടിപ്പിച്ചത് കെ.പി.സി.സി അധ്യക്ഷപദവിയിൽ തുടരാനുള്ള ഹസെൻറ ഗൂഢോദ്ദേശ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. പ്രചാരണം യാത്രയുടെ പ്രാധാന്യം നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല പ്രതീക്ഷിച്ചതരത്തിൽ പാർട്ടി ഫണ്ട് ലഭിക്കുന്നതിനും തടസ്സമായി. സംസ്ഥാന പ്രസിഡൻറ് ജാഥ നയിക്കുന്നതിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളത്ത് ഉപവാസം സംഘടിപ്പിച്ച് ജനശ്രദ്ധ തിരിക്കാനും ശ്രമിച്ചു. ഇതും യാത്രയുടെ പ്രാമുഖ്യം നഷ്ടപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമമായിരുെന്നന്നാണ് പാർട്ടിക്കുള്ളിലെ സംസാരം.
പുതിയ കെ.പി.സി.സി പ്രസിഡൻറ് നിയമനവുമായി ബന്ധപ്പെട്ട വാർത്തകളോടെ സംസ്ഥാന കോൺഗ്രസിൽ വീണ്ടും വിവാദങ്ങൾക്കും നിഴൽയുദ്ധത്തിനും വഴിതുറന്നിരിക്കുകയാണ്. ജനമോചനയാത്ര നടക്കുന്നതിനിടെ, അത് നയിച്ച കെ.പി.സി.സി പ്രസിഡൻറിെന മാറ്റുെന്നന്ന തരത്തിലുണ്ടായ പ്രചാരണം പരിപാടി പൊളിക്കാനായിരുെന്നന്ന ഹസെൻറ വാക്കുകൾ അതിന് അടിവരയിടുന്നു. ഇൗ പ്രചാരണം രാഷ്ട്രീയ എതിരാളികളിൽനിന്ന് ഉണ്ടായതല്ല; മറിച്ച് സ്വന്തം പാർട്ടിയുടെ സമുന്നത നേതാക്കളാണ് കർട്ടന് പിന്നിൽനിന്ന് അതിന് ചുക്കാൻ പിടിച്ചത്. അതിലുള്ള അസംതൃപ്തിയാണ് ഹസൻ പ്രകടിപ്പിച്ചത്.
പുതിയ കെ.പി.സി.സി പ്രസിഡൻറിനായുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഡൽഹിക്ക് പോയത് അതുമായി ബന്ധപ്പെട്ട ചർച്ചക്കായിരുന്നില്ലെന്നും ഹസൻ പറയുേമ്പാൾ യാഥാർഥ്യം തുറന്നുപറയേണ്ട ബാധ്യത അവർക്കും ഉണ്ടായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.