മുത്തലാഖ്​ വിധി സ്വാഗതാര്‍ഹമെന്ന്​ ഹസൻ

തിരുവനന്തപുരം: മുത്തലാഖ്​ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍. മുസ്​ലിം സ്ത്രീസമൂഹം അനുഭവിച്ചുകൊണ്ടിരുന്ന അനീതിക്കും ചൂഷണത്തിനും എതിരെ അവര്‍ നടത്തിയ നിയമപോരാട്ടത്തി​​െൻറ വിജയമാണ് വിധി. ഖുര്‍ആന്‍ വിലക്കിയ മുത്തലാഖിനെ സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിലൂടെ മുസ്​ലിം സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിന്​ അന്ത്യമായി. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സംഘ്​പരിവാര്‍ അജണ്ടയായ ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - KPCC President MM Hassan react to Talaq Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.