കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾക്ക് തുടക്കം; ലക്ഷ്യം ഒരു ലക്ഷം യൂണിറ്റുകളെന്ന് കെ. സുധാകരൻ

പാലക്കാട്: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത് പാർട്ടിയുടെ അസ്​തിത്വം നിലനിർത്താനാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. പുതിയ നയത്തിന്‍റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ ബൂത്തുകളിലും സമാനരീതിയിൽ യൂണിറ്റുകൾ രൂപീകരിക്കും. ആറു മാസത്തിനകം ഒരു ലക്ഷം മൈക്രോ യൂണിറ്റുകൾ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്പുഴ പഞ്ചായത്തിലെ ആറ്റശ്ശേരിയിൽ കെ. സുധാകരൻ നിർവഹിച്ചു.

പ്രവർത്തകരെ കണ്ടെത്തി പരിശീലനം നൽകി പാർട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുകയാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ കൊണ്ട് ലക്ഷ്യമിടുന്നത്. കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28ന് ഒന്നേകാൽ ലക്ഷം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം.

Tags:    
News Summary - KPCC Started Congress Unit Committee formation in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.