ന​ഞ്ചു​ണ്ട​ൻ

‘തിരഞ്ഞു തിരഞ്ഞ് കണ്ണുകൾ മരവിച്ചു... അ​തി​ലൊ​ന്നും എ​ന്‍റെ പെ​ങ്ങ​ളും അ​ളി​യ​നു​മി​ല്ല’

മേപ്പാടി: മരിച്ചവരുടെ മുഖങ്ങൾ കണ്ട് മനസ്സ് മരവിച്ചു സാർ ....അതിലൊന്നും എന്റെ പെങ്ങളും അളിയനുമില്ല...അവരാ മണ്ണിനടിയിൽ തന്നെയായിരിക്കും... പൊട്ടിക്കരയുകയാണ് നഞ്ചുണ്ടൻ.

പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന് മൂന്നുമണിക്കൂർ മുമ്പ് ഞാൻ പെങ്ങൾ രത്നിയെയും അവളുടെ ഭർത്താവ് രാജേഷിനെയും വിളിച്ച് പുഴയിൽ കലക്കുവെള്ളം വരുന്നുണ്ടെന്നും ഉരുൾ പൊട്ടലുണ്ടോ എന്ന് സംശയമുണ്ടെന്നും പറഞ്ഞ് മാറി താമസിക്കാനാവശ്യപ്പെട്ടിരുന്നു.

ഞങ്ങൾക്ക് പരിചയമുള്ള പുഴയല്ലേ വെള്ളം കൂടുമ്പോൾ മാറിക്കൊള്ളാമെന്നായിരുന്നു അവരുടെ മറുപടി. എന്റെ വാക്കുകൾ മുഖവിലക്കെടുത്തിരുന്നെങ്കിൽ അവളും ഭർത്താവും മണ്ണിനടിയിലാവില്ലായിരുന്നു -കണ്ണീർ വാർത്തുകൊണ്ട് നഞ്ചുണ്ടൻ പറഞ്ഞുനിർത്തി.

ചൂരൽമല ഹൈസ്കൂൾ റോഡിലായിരുന്നു രാജേഷിന്റെയും രത്നിയുടെയും വീട്. മലവെള്ളപ്പാച്ചിലോടെ വീടു പോയിട്ട് വീടുനിന്ന ഭൂമിപോലും അവിടെയില്ല. ആ ഭാഗത്തേക്ക് പോകാനും നഞ്ചുണ്ടനായിട്ടില്ല. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന മൃതദേഹങ്ങളിൽ പെങ്ങളെയും അവളുടെ ഭർത്താവിനെയും തിരയുകയാണ് നഞ്ചുണ്ടൻ. അവസാനമായി ഒ​രു നോ​ക്കെ​ങ്കി​ലും അ​വ​രെ കാ​ണാ​ൻ. 

Tags:    
News Summary - Nanjundan react to missing his sister and husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.