തിരുവനന്തപുരം: പിന്നാക്ക സമുദായ വികസന വകുപ്പിെൻറ ആസ്ഥാന ഓഫിസ്, മേഖല ഓഫിസ് എന്നിവിടങ്ങളിലെ ഒഴിവുകൾ പ്രത്യേകമായി അറിയിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാൻ പി.എസ്.സി തീരുമാനിച്ചു. പിന്നാക്ക സമുദായ വകുപ്പിന് ഇൗ രണ്ട് ഒാഫിസുകൾ മാത്രമാണുള്ളതെന്നതിനാൽ ക്ലർക്ക് പോലുള്ള തസ്തികകളിൽ ജില്ലതല തെരഞ്ഞെടുപ്പ് അപര്യാപ്തമെന്ന നിഗമനത്തിലാണ് പി.എസ്.സി തീരുമാനം. ക്ലർക്ക്, ഓഫിസ് അറ്റൻഡൻറ് േഗ്രഡ്- രണ്ട്, ൈഡ്രവർ േഗ്രഡ്- രണ്ട് എന്നീ പൊതു തസ്തികകൾക്ക് ജില്ലതല തെരഞ്ഞെടുപ്പുകളാണ് നിലവിൽ നടത്തുന്നത്.
പിന്നാക്ക സമുദായ വികസന വകുപ്പിന് നിലവിൽ ആസ്ഥാന ഓഫിസും മേഖല ഓഫിസും മാത്രമാണുള്ളത്. അതിനാൽ, ഇത്തരം തസ്തികകളുടെ ഒഴിവുകൾ പൊതു തസ്തികകളിലേക്ക് നിലവിലുള്ള റാങ്ക് പട്ടികയിൽനിന്ന് നികത്തണമെങ്കിൽ ആയവ ഹെഡ്ക്വാർട്ടർ ഒഴിവുകളായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കാറിനോട് ആവശ്യപ്പെടുക. പട്ടികജാതി-വർഗ വികസന കോർപറേഷനിലെ താഴ്ന്ന തസ്തികയിലെ ജീവനക്കാർക്കായി നീക്കിവെച്ച അഞ്ച് ഒഴിവുകൾ നികത്തുന്നതിനുള്ള നിയമന രീതി തസ്തികമാറ്റം വഴിയോ സ്ഥാനക്കയറ്റം വഴിയോ എന്ന കാര്യത്തിൽ സർക്കാറിൽനിന്ന് വ്യക്തത തേടും. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് കോ-ഓപറേറ്റിവ് ഇൻസ്പെക്ടർ തസ്തികയുടെ നിയമന രീതി, യോഗ്യത എന്നിവ സംബന്ധിച്ച് സർക്കാർ നൽകിയ കരട് നിർദേശം അംഗീകരിച്ചു.
അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ തസ്തികക്ക് സ്ഥാനക്കയറ്റം വഴിയുള്ള നിയമനത്തിനു പുറമേ നേരിട്ടുള്ള നിയമന രീതി കൂടി ഉൾപ്പെടുത്താൻ സർക്കാറിനോട് ആവശ്യപ്പെടും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സോഷ്യൽ വർക്കർ തസ്തികയുടെ യോഗ്യത, നിയമന രീതി സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ ഭേദഗതികളോടെ അംഗീകരിച്ചു.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ -ൈപ്രമറി ടീച്ചർ തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തുറമുഖ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ്- 2 (മെക്കാനിക്കൽ) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ് ഓൺലൈൻ പരീക്ഷ നടത്തും. ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇൻറർവ്യൂ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.