ജനാധിപത്യകേരളം അത്യധികം അഭിമാനത്തോടെയും സ്നേഹാദരങ്ങളോടെയും നെേഞ്ചറ്റുന ്ന രാഷ്ട്രീയ കേരളത്തിെൻറ രജത നക്ഷത്രമാണ് സഖാവ് കെ.ആർ. ഗൗരിയമ്മ. നൂറിെൻറ നിറവില െത്തി 101ാം പിറന്നാൾ ആഘോഷിക്കുന്ന അവർ സമാനതകളില്ലാത്ത രാഷ്ട്രീയ വ്യക്തിത്വമാണ്.
മർദിതരുടെയും പിന്നാക്ക ജാതി ജനവിഭാഗങ്ങളുടെയും അവകാശ സമര പോരാട്ടങ്ങളിൽ പങ് കാളികളാകുകയും അതിെൻറ നേതൃത്വം ഏറ്റെടുത്ത് മുന്നണിപ്പോരാളിയായി മാറുകയും ചെയ് ത ഗൗരിയമ്മയെ രാഷ്ട്രീയ കേരളത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ല.
സംഭവബഹു ലവും സംഘർഷഭരിതവുമായ കർമകാണ്ഡം അവകാശപ്പെടാൻ കേരളത്തിലെ മറ്റൊരു വനിതാ രാഷ് ട്രീയ നേതാവിനും കഴിയില്ല. മുഖവുര ആവശ്യമില്ലാത്ത കെ.ആർ. ഗൗരിയമ്മ എല്ലാ വിശേഷണങ്ങൾക്കും അപ്പുറമാണ്. ത്യാഗോജ്വലവും സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയ ജീവിതമായിരുന്നു അവരുടേത്.
മികച്ച ഭരണാധികാരിയായിരിക്കുേമ്പാൾതന്നെ അഴിമതിരഹിതമായി പ്രവർത്തിക്കാൻ അവർക്ക് കഴിഞ്ഞു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിെൻറ പ്രതീകമായും സാമൂഹിക നീതിയുടെയും സ്ത്രീ ശാക്തീകരണത്തിെൻറയും വക്താവായും പ്രവർത്തിക്കാൻ സാധിച്ച ഗൗരിയമ്മ തെൻറ വിശ്വാസപ്രമാണങ്ങൾക്കുവേണ്ടി തളരാതെ പൊരുതി. ആറ് മന്ത്രിസഭകളിലായി 16 വർഷം പ്രവർത്തിച്ച ഗൗരിയമ്മയുടെ ശിരസ്സിൽ ഒട്ടേറെ പൊൻതൂവലുകൾ ചാർത്തപ്പെട്ടിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമം, പൊതുപ്രവർത്തക അഴിമതി നിരോധന നിയമം, സംവരണ സംരക്ഷണ നിയമം, വനിത കമീഷൻ നിയമം, കുടികിടപ്പുകാരുടെയും പാട്ടക്കാരുടെയും ഒഴിപ്പിക്കൽ നിരോധന നിയമം തുടങ്ങിയ വിപ്ലവകരമായ നിയമ നിർമാണങ്ങൾക്ക് അവർ ചുക്കാൻ പിടിച്ചു. ടെക്നോപാർക്ക് ഉൾപ്പെടെയുള്ള ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സമാരംഭം കുറിക്കാനും ദീർഘവീക്ഷണമുള്ള ഈ ഭരണകർത്താവിന് കഴിഞ്ഞു.
കേരളീയ സമൂഹെത്ത രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വേറിട്ടുനിർത്തുന്ന വിവിധങ്ങളായ കേരളീയ മാതൃകകൾ കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കാൻ കെ.ആർ. ഗൗരിയമ്മക്ക് കഴിഞ്ഞിട്ടുണ്ട്. അന്നും ഇന്നും സമൂഹത്തിെൻറ നന്മ മാത്രം ആഗ്രഹിക്കുന്ന ഗൗരിയമ്മയെ സാധാരണക്കാർ നോക്കിക്കാണുന്നത്വാത്സല്യനിധിയായ മാതാവായാണ്.
ഒരുവർഷം നീളുന്ന കെ.ആർ. ഗൗരിയമ്മ ജന്മശതാബ്ദി മഹാമഹത്തിൽ വേറിട്ട പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി, ശാസ്ത്രം, സാങ്കേതിക വികസന പ്രവർത്തനങ്ങൾക്കും ദുർബല ജനവിഭാഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്കുമാണ് മുൻഗണന. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവർത്തനത്തിന് കെ.ആർ. ഗൗരിയമ്മ ഫൗണ്ടേഷനും തുടക്കമിടുന്നുണ്ട്.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലുള്ള െസമിനാറുകളും സമ്മേളനങ്ങളും എല്ലാ ജില്ലയിലും നടത്തും. ഗൗരിയമ്മയെയും ഗൗരിയമ്മ ജീവിക്കുന്ന കാലഘട്ടങ്ങളിലെ വ്യതിയാനങ്ങളെയും സംബന്ധിച്ച ഡോക്യുമെൻററി, സുവനീർ, ആത്മകഥയുടെ രണ്ടാംഭാഗം, നിയമസഭ പ്രസംഗങ്ങൾ എന്നിവയുടെ പ്രകാശനം, മീഡിയ എക്സിബിഷൻ, വെബ്സൈറ്റ്, ശതാബ്ദി സ്മാരകങ്ങൾ, വിദ്യാർഥികൾക്കായി ക്വിസ് മത്സരങ്ങൾ എന്നിവയുമാണ് ഉദ്ദേശിക്കുന്നത്..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.