കോഴിക്കോട്: ഫേസ്ബുക്കിലൂടെ മുസ്ലിം വിരുദ്ധ വംശീയ പരാമർശം നടത്തിയ എഴുത്തുകാരിയും ആകാശവാണി ഉദ്യോഗസ്ഥയുമായ ക െ.ആർ. ഇന്ദിരക്കെതിരായ കേസിൽ കേരള പൊലീസ് അറസ്റ്റ് വൈകിപ്പിച്ച് ഒത്തുകളിക്കുകയാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രേ ട്ടറിയറ്റ്. വംശഹത്യക്ക് ആഹ്വാനം നൽകുന്ന തരത്തിലുള്ള പ്രസ്താവനക്കെതിരെ കൊടുങ്ങല്ലൂരിലെ മീഡിയ ഡയലോഗ് ഫോറം പ്രവർത്തകൻ വിപിൻ ദാസിെൻറ പരാതിയിൽ ഐ.പി.സി 153 പ്രകാരം കേസെടുത്തിട്ടും ചോദ്യം ചെയ്യലോ അറസ്റ്റോ ഉണ്ടായിട്ടില്ല.
എസ്.ഐ.ഒ അടക്കമുള്ള സംഘടനകളും വിവിധ സാമൂഹിക പ്രവർത്തകരും നൽകിയ പരാതികളിലും നടപടികളുണ്ടായിട്ടില്ല. നിയമനടപടികളിൽ കാലതാമസം വരുത്തി പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കാൻ പൊലീസ് കൂട്ടുനിൽകുന്നതായി സംശയിക്കപ്പെടുന്നു. പരാതിക്കാരനായ വിപിൻദാസിനെ കുറിച്ച് അന്വേഷണം നടത്തി സമ്മർദത്തിലാക്കിയ പൊലീസ് നടപടി ഒത്തുകളി ബലപ്പെടുത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ബഹുജനങ്ങളെയും സാമൂഹികപ്രവർത്തകരെയും അണിനിരത്തി എസ്.ഐ.ഒ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എ. ബിനാസ്, സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ, ഇ.എം. അംജദലി, അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, സി.എസ്. ശാഹിൻ, അസ്‌ലം അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.