കോട്ടയം: അടൂർ ഗോപാലകൃഷ്ണന് തുറന്ന കത്തുമായി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ. ഇൻസ്റ്റിറ്റ്യൂട്ടിലെ ദലിത് അധ്യാപകനെതിരെ അടൂർ നടത്തിയ പരാമർശത്തിനു മറുപടിയായാണ് കത്ത്.
അധ്യാപകൻ എത്ര മികച്ചതാണെങ്കിലും പിന്നാക്ക സമുദായത്തിൽപെട്ടയാളാണെങ്കിൽ അയാൾ ഉഴപ്പനും കൊള്ളരുതാത്തവനും ഒക്കെയായി മാറ്റപ്പെടുന്നത് അങ്ങയുടെ പേരിൽനിന്ന് മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്റെ ധാർഷ്ട്യം കൊണ്ടുതന്നെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്ക് മികച്ച അഭിപ്രായം മാത്രമുള്ള അധ്യാപകനെ ഉഴപ്പനെന്ന് മുദ്രകുത്തുന്നതിലൂടെ താങ്കളുടെ മനസ്സിലും ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പുറംലോകത്തിന് മനസ്സിലാക്കിക്കൊടുത്തതിന് ഒരുപാട് നന്ദിയുണ്ട്.
മികവില്ലാത്ത, അധ്യാപന പരിചയമില്ലാത്ത അധ്യാപകർ ഇൻസ്റ്റിറ്റ്യൂട്ടിലെ പല ഡിപ്പാർട്ട്മെന്റുകളിലുമുണ്ട്. അത്തരം അധ്യാപകരുടെ ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചിട്ടുള്ളതുമാണ്. എന്നിട്ടും അതേപ്പറ്റി താങ്കൾ അന്വേഷിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.