തൃശൂർ കലക്ടറായി ചുമതലയേൽക്കാൻ എത്തിയ കൃഷ്ണ തേജയെ സ്ഥാനമൊഴിയുന്ന കലക്ടർ ഹരിത വി. കുമാർ സ്വീകരിക്കുന്നു

കൃഷ്ണ തേജ തൃശൂർ കലക്ടറായി ചുമതലയേറ്റു

തൃശൂർ: തൃശൂർ ജില്ല കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കലക്ടർ ഹരിത വി. കുമാർ അദ്ദേഹത്തെ കലക്ടറേറ്റിൽ സ്വീകരിച്ചു.

മുമ്പ്​ തൃശൂർ സബ്​ കലക്ടറായി പ്രവർത്തിച്ച കൃഷ്ണ തേജ, ആലപ്പുഴ കലക്ടറായിരിക്കേയാണ് ഇപ്പോൾ സ്ഥലംമാറ്റം ലഭിച്ചത്. ആലപ്പുഴ കലക്ടറായാണ് ഹരിത വി. കുമാർ പോകുന്നത്​.


കൃഷ്ണ തേജ ആലപ്പുഴയിൽ ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നൽകിയത് വാർത്തയായിരുന്നു. ആലപ്പുഴയിൽ സബ് കലക്ടർ ആയിരിക്കെ പ്രളയകാലത്ത് ''ഐ ആം ഫോർ ആലപ്പി'' എന്ന കൂട്ടായ്മ രൂപീകരിച്ച് കുട്ടനാടൻ ജനതയ്ക്കു വേണ്ടിയടക്കം നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Tags:    
News Summary - Krishna Teja takes charge as Thrissur Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.