തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസുകളിൽ സംഘടനകളുടെ പോസ്റ്ററുകളും പരസ്യങ്ങളും പതിക്കുന്നത് കർശനമായി ഒഴിവാക്കാൻ നിർദേശം. പോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് നിശ്ചിതസ്ഥലം കണ്ടെത്തി സംഘടനകൾക്ക് അനുവദിക്കാൻ വകുപ്പു മേധാവികൾ നടപടി സ്വീകരിക്കണമെന്ന് ഭരണവിഭാഗം സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.
നോട്ടീസ് വിതരണം, ആശയപ്രചാരണം എന്നിവ ഓഫിസ് പ്രവർത്തനത്തിന് തടസ്സമുണ്ടാക്കാതെ ഇടവേള സമയത്ത് നടത്തണം. കൊടിമരങ്ങൾ ഓഫിസിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ഥലത്താണ് സ്ഥാപിക്കേണ്ടത്.
ഓഫിസും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.