വിവാദമായ വാഴ വെട്ടൽ: ലൈൻ ഉയർത്തി കെ.എസ്.ഇ.ബി

കോതമംഗലം: കർഷകന്‍റെ വാഴത്തോട്ടം വെട്ടിനശിപ്പിച്ച് പുലിവാൽ പിടിച്ച കെ.എസ്.ഇ.ബി കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ ഉയർത്തിക്കെട്ടി.

താഴ്ന്ന് കിടന്നിരുന്ന ഒരു ലൈൻ വെള്ളിയാഴ്ച ഉദ്യോഗസ്ഥരെത്തിയാണ് ഉയർത്തിക്കെട്ടിയത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷനുസമീപം കാവുംപുറത്ത് തോമസിന്‍റെ കൃഷിയിടത്തിലൂടെ പോകുന്ന ലൈനുകളാണ് ഉയർത്തിയത്. മൂലമറ്റത്തുനിന്നുള്ള 220 കെ.വി ഹൈ ടെൻഷൻ ലൈനിൽ വാഴക്കൈ മുട്ടിയതിനെത്തുടർന്ന് കൃഷിയിടത്തിലെ 406 കുലച്ച ഏത്തവാഴകളാണ് വെട്ടിനശിപ്പിച്ചത്. സംഭവം പ്രതിഷേധത്തിനിടയാക്കിയതോടെ തോമസിന് സർക്കാർ 3.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയും വ്യാഴാഴ്ച കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലൈൻ ഉയർത്തിക്കെട്ടിയത്.

വൈദ്യുതി ലൈൻ ആവശ്യത്തിലധികം ഉയരത്തിലാണെന്നും വാഴക്ക് പൊക്കം കൂടിയതിനാലാണ് മുട്ടിയതെന്നുമായിരുന്നു കെ.എസ്.ഇ.ബി അധികൃതരുടെ വാദം. 

Tags:    
News Summary - KSEB chops off banana tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.