തൃശൂർ: വീടുകളിൽ സ്മാർട്ട് മീറ്റർ വെക്കാനുള്ള പദ്ധതി കെ.എസ്.ഇ.ബി തൽക്കാലം ഉപേക്ഷിച്ചു. കടുത്ത സാമ്പത്തിക ബാധ്യത ബോർഡിന് വരുത്തിവെക്കുമെന്ന വിലയിരുത്തലിലാണിത്. തിരുവനന്തപുരത്തെ േകശവദാസപുരം സെക്ഷനിൽ തുടങ്ങിയ 'സ്മാർട്ട് മീറ്റർ' പദ്ധതി പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു.
എന്നാൽ, ചെറുകിട -വൻകിട വ്യവസായിക വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്ന പ്രവർത്തനം വൈകാതെ തുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. വൈദ്യുതി വിതരണ രംഗത്ത് കാര്യക്ഷമതയും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും ഉറപ്പു നൽകുന്നതാണ് സ്മാർട്ട് മീറ്റർ പദ്ധതി. നേരത്തേ 500 യൂനിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് മീറ്റർ നടപ്പാക്കണമെന്ന് െറഗുലേറ്ററി കമീഷൻ ശിപാർശ ചെയ്തിരുന്നു. മാത്രമല്ല, സ്മാർട്ട് മീറ്ററുകളിലേക്ക് മാറണമെന്നത്, കേന്ദ്ര ഊർജ വകുപ്പിെൻറ പ്രധാന ആവശ്യവുമാണ്.
സ്മാർട്ട് മീറ്റർ സ്ഥാപിക്കാനായി രണ്ടുതവണ ടെൻഡർ ചെയ്തെങ്കിലും എൽ ആൻഡ് ടി ഇലക്ട്രിക്കൽ ഓട്ടോമേഷൻ മാത്രമാണ് പങ്കെടുത്തത്. അവരാകട്ടെ, മീറ്റർ ഒന്നിന് 10,000 രൂപക്കാണ് ടെൻഡർ ചെയ്തത്. േകന്ദ്ര സബ്സിഡി 2000 രൂപ മാത്രമേ ലഭിക്കൂ എന്നിരിക്കെ പദ്ധതി ബോർഡിന് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന വിലയിരുത്തലിൽ ഉപേക്ഷിക്കുകയായിരുന്നു. എച്ച്.ടി, ഇ.എച്ച്.ടി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ വൈകാതെ കൊണ്ടുവരാൻ നടപടി സ്വീകരിച്ചുവരുകയാണെന്ന് കെ.എസ്.ഇ.ബി ചെയര്മാൻ എന്.എസ്. പിള്ള 'മാധ്യമ'ത്തോട് പറഞ്ഞു.
വ്യവസായിക- വൻകിട സ്ഥാപനങ്ങളിലെ വൈദ്യുതി മോഷണവും ചോർച്ചയും ഒഴിവാക്കാൻ ഇതുകൊണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ പലതരത്തിലുള്ള പ്രസരണ -വിതരണ -ശാക്തീകരണ ഫണ്ട് കിട്ടണമെങ്കിൽ വൈകാതെ ഉപഭോക്താക്കൾ സ്മാർട്ട് മീറ്ററിലേക്ക് മാറേണ്ടിവരും. എന്നാൽ, ഉടൻ 8000 രൂപയോളം ഉപഭോക്താക്കളിൽ അടിച്ചേൽപിക്കാനാവില്ല. മാത്രമല്ല, നൂറുശതമാനം ഗാർഹിക വൈദ്യുതി ബിൽ തിരിച്ചടവുള്ള സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ ബോർഡിന് ലാഭകരമാകുേമാ എന്ന് ആശങ്കയുമുണ്ട്. നിക്ഷേപസാധ്യത തേടേണ്ടിവന്നേക്കും. ആവശ്യത്തിന് സ്മാർട്ട് മീറ്റർ ഉൽപാദനം രാജ്യത്തില്ല. അത് ഉറപ്പുവരുത്തണം. മാത്രമല്ല, സ്മാർട്ട് മീറ്റർ യാഥാർഥ്യമാകുേമ്പാൾ ഒഴിവാക്കപ്പെടുന്നവരുടെ തൊഴിലവസരംകൂടി കണക്കിലെടുത്ത് ഘട്ടംഘട്ടമായി സ്മാർട്ട് മീറ്റർ നടപ്പാക്കേണ്ടിവരും.
സ്മാർട്ട് വൈദ്യുതി മീറ്റർ എന്തിന്?
•റീചാർജ് കാർഡ് വഴി ആവശ്യമുള്ള വൈദ്യുതി ഉപഭോഗം.
•വൈദ്യുതി ഉപഭോഗരീതി, സമയം എന്നിവ മനസ്സിലാക്കാം.
•തടസ്സം യഥാസമയം അറിയാം, പുനഃസ്ഥാപിക്കാം. • വീടുകളിലെത്താതെ മീറ്റർ റീഡിങ്, വൈദ്യുതി വിച്ഛേദനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.