തിരുവനന്തപുരം: നിരക്ക് വർധനക്ക് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർ പ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി സൂചന നൽകി. 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം വേണ് ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നിയ ന്ത്രണം ഏർെപ്പടുത്താനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിയന്ത്രണത്തിന് നിർബന്ധിതമായെതന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളിൽ ഏതാനും ദിവസം കൂടി ഉൽപാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ. കുറവ് പരിഹരിക്കാൻ പുറത്ത് നിന്ന് പരമാവധി വൈദ്യുതി എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ലൈൻ ഇല്ലാത്തത് പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്െന്നങ്കിലും ജൂലൈ 15 വരെ നിയന്ത്രണം വേണ്ടെന്ന് കഴിഞ്ഞ ദിവസം ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. 15ന് വീണ്ടും ബോർഡ് സ്ഥിതി വിലയിരുത്തും. മെച്ചപ്പെട്ടില്ലെങ്കിൽ നിയന്ത്രണത്തിന് നിർബന്ധിതമാകും. ദിവസം 12 ദശലക്ഷം യൂനിറ്റ് വരെ ജലവൈദ്യുതി ഉൽപാദനമാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, സ്ഥിതി വഷളായതോടെ ഇത് ഒമ്പത് ദശലക്ഷം യൂനിറ്റായി കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ചത്തെ കണക്കുകൾ പ്രകാരം 11 ശതമാനം വെള്ളം മാത്രമാണ് സംഭരണികളിൽ. അതുകൊണ്ട് 475 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാം.
ഇടുക്കിയിൽ 13 ശതമാനം മാത്രമാണ് വെള്ളം. 65 ദശലക്ഷം യൂനിറ്റിലേറെ വൈദ്യുതി എല്ലാ ദിവസവും പുറത്തുനിന്ന് കൊണ്ടുവരുകയാണ്. ഇൗ വൈദ്യുതിക്ക് തടസ്സം വന്നാൽ കൂടുതൽ പവർകട്ടും ലോഡ്ഷെഡിങ്ങും വേണ്ടിവരും. പുറം വൈദ്യുതി വാങ്ങുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഇത് പിന്നീട് സർചാർജ് ആയി ഉപഭോക്താക്കളുടെ മുകളിൽ തന്നെ വരും. വൈദ്യുതി നിരക്ക് വർധന നടപ്പായി കിട്ടാനാണ് നിയന്ത്രണത്തിലേക്ക് നേരത്തേ പോകാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.