സൗഹൃദയാത്ര മാത്രമല്ല, കരുതലും കൈത്താങ്ങും കൂടിയാണ് ഇൗ ബോണ്ട് സർവീസ്

സുരക്ഷിതയാത്രയും സ്നേഹക്കൂട്ടായ്​മയും മാത്രമല്ല സമൂഹത്തോടുള്ള കരുത്തലും കൈത്താങ്ങും കൂടിയാണ് ഇൗ സൗഹൃദവണ്ടിയെ വ്യത്യസ്​തമാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ പള്ളിക്കൽ-തിരുവനന്തപുരം ബോണ്ട് സർവീസിെൻറ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് മടവൂർ പി.എച്ച.സിയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വീൽചെയറും എയർബെഡും വാങ്ങി നൽകിയാണ് ഇൗ ബോണ്ട് സർവീസ് കൂട്ടായ്​മ യാത്രകളെ സാർഥകമാക്കുന്നത്.


ആഘോഷങ്ങൾ തങ്ങളിൽ മാത്രം പരിമിതപ്പെടരുതെന്ന നിലപാടിെൻറ ഭാഗം കൂടിയാണ് എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാത്തവർക്ക് 'യാത്രാസൗകര്യ'മേകുന്ന വീൽചെയർ സംഭാവന നൽകാൻ പ്രേരകമായത്. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവീസുകൾ ആദ്യമായാണ് ഇത്തരമൊരു ചടങ്ങിന് ആതിഥ്യമരുളുന്നത്. എയർബെഡും വീൽചെയറും കെ.എസ്.ആർ.ടി.സി ഡി.ടി.ഒ കെ.കെ സുരേഷ്​കുമാർ മടവൂർ പഞ്ചായത്ത് പ്രസിഡൻറ് എം.ബിജുകുമാറിന് കൈമാറി. ഒന്നാം പിറന്നാളിനോടനുബന്ധിച്ച് ബലൂണും റിബണുകളുമെല്ലാമായി ബസ് അലങ്കരിച്ചാണ് തിങ്കളാഴ്​ചയെത്തിയത്. ഉത്സവാന്തരീക്ഷത്തിൽ ബസ്സിനുള്ളിൽ േകക്കും മുറിച്ചു.

ഇതിന് മുമ്പും ബസുകളിലെ ആഘോഷങ്ങൾക്കൊപ്പം പുറത്തെ നിസ്സഹായരായവർക്കൊപ്പം ഇൗ യാത്രാക്കൂട്ടായ്​മ തോളുചേർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഒാണാഘോഷത്തിെൻറ ഭാഗമായി കിളിമാനൂർ മേഖലയിലെ ഒരു വൃദ്ധസദനത്തിൽ മുപ്പതോളം അന്തേവാസികൾക്ക് ഒാണക്കോടിയും ഒാണക്കൈനീട്ടവും നൽകിയിരുന്നു.


യാത്രക്കാരുടെ കൂട്ടായ്​മയിൽ നടന്ന പുതുവത്സരാഘോഷത്തിെൻറ ഭാഗമായി പതിവ് രീതികൾക്കപ്പുറം കിളിമാനൂർ ഡിപ്പോ പരിസരത്ത് അന്തരിച്ച പ്രിയ എഴുത്തുകാരി സുഗതകുമാരി ടീച്ചറിെൻറ സ്​മരണാർഥം ഒട്ടുമാവിൻ തൈ നട്ടതും യാത്രകൂട്ടായ്​മയുടെ മറ്റൊരു ഇടപെടലായിരുന്നു. സെക്രട്ടറിയേറ്റ് ബസ് എന്ന പേരിൽ നേരത്തെ ഒായൂർ-കിളിമാനൂർ-തിരുവനന്തപുരം റൂട്ടിൽ ഫാസ്റ്റ് പാസഞ്ചർ സർവീസുണ്ടായിരുന്നു. ഇതിലെ സ്ഥിരം യാത്രക്കാർ ചേർന്ന് സെക്രട്ടറിയേറ്റ് ബസ് എന്നപേരിൽ വാട്​സാപ്പ് കൂട്ടായ്​മക്കും രൂപം നൽകിയിരുന്നു.


ഒാണാേഘാഷവും പുതുവർഷാഘോഷവും യാത്രയയപ്പുമെല്ലാം സംഘടിപ്പിച്ച് ഇൗ കൂട്ടായ്​മ ശ്ര​േദ്ധയ സാന്നിധ്യമായിരുന്നു. കോവിഡിനെ തുടർന്ന് ഇൗ സർവീസ് നിലയ്ക്കും പകരം ബോണ്ട് സർവീസായി പുനരാംരംഭിക്കുകയുമായിരുന്നു. കോവിഡ് അർദ്ധവിരാമമിട്ട സൗഹൃദയാത്രകൾക്ക് പുതിയ ഭാവത്തിൽ തുടക്കം കുറിച്ചതിനാണ് കഴിഞ്ഞ ദിവസം ഒരു വയസ് പൂർത്തിയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.