വൈത്തിരി: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി റോഡിൽനിന്നും തെന്നി കൊക്കയിലിലേക്കു ചരിഞ്ഞു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.
ഉച്ചക്ക് 3.30ഓടെയാണ് ചുരത്തിൽ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് റോഡിൽനിന്നും തെന്നി താഴേക്ക് ചാടിയത്. മൈസുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപെട്ടത്.
ഈ സമയത് ചുരത്തിൽ മഴയുണ്ടായിരുന്നു. ബസിന്റെ പകുതിഭാഗം റോഡിൽനിന്നും താഴേക്കുചാടി മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കില്ല.
ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ മാറ്റുവാഹനങ്ങളിലെ യാത്രക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ബസ്സിന്റെ വശത്തെ ജനല്പാളികൾക്കിടയിലൂടെ ക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.