തിരൂരങ്ങാടി: ദേശീയപാത ചേളാരിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. തൃശൂർ കൊടകര ചെട്ടിച്ചാൽ വൈലിക്കട സുബ്രെൻറ ഭാര്യ രുഗ്മിണി (65) ഭർതൃ സഹോദരി പുത്രി വൃഷിത (29) എന്നിവരാണ് തൽക്ഷണം മരിച്ചത്.
വൃഷിതയുടെ പിതാവ് ബാലൻ, മാതാവ് ഗിരിജ, മക്കളായ ദേവാനന്ദ, വിഘ്നേഷ്, അയൽവാസി കളരിക്കൽ അരവിന്ദാക്ഷൻ എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും, കാർ ഡ്രൈവർ മൂളക്കൽ ധനേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടം. ബസ് ചേളാരിയിൽ ആളെയിറക്കി മുന്നോട്ടെടുത്ത ഉടനെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ട് ജീവനക്കാരൻ ബിജുവാണ് വൃഷിതയുടെ ഭർത്താവ്. വിപിൻ ഏക സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.