തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒാരോ മണിക്കൂർ ഇടവിട്ട് എ.സി ബസുകളുടെ ശൃംഖലയായ ചിൽ ബസ് സർവിസുമായി കെ.എസ്.ആർ.ടി.സി നിലവിൽ കോർപറേഷെൻറ കീഴിലുള്ള 219 എ.സി ലോ ഫ്ലോർ ബസുകളെയാണ് പുതിയ ഷെഡ്യൂളിൽ വിന്യസിക്കുന്നത്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സൗകര്യപ്രദമായ യാത്ര സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കണക്ടിങ് കേരള’ എന്ന മുദ്രാവാക്യത്തിൽ ചിൽ ബസ് ശൃംഖല യാഥാർഥ്യമാക്കുന്നതെന്ന് എം.ഡി ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. ആഗസ്റ്റ് ഒന്നുമുതൽ ബസുകൾ നിരത്തിലിറങ്ങും. തിരുവനന്തപുരം-എറണാകുളം-കാസർകോടിന് പുറമേ, കിഴക്കൻ മേഖലയിലേക്കും സർവിസുകളുണ്ട്.
പുലർച്ച അഞ്ചു മുതൽ രാത്രി 10 വരെയാണ് സർവിസുകൾ. ഇതിന് പുറമേ, തിരുവനന്തപുരം- എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം-തിരുവനന്തപുരം, എറണാകുളം-കോഴിക്കോട്, കോഴിക്കോട് -തിരുവനന്തപുരം റൂട്ടുകളിൽ രാത്രിയിൽ രണ്ടു മണിക്കൂർ ഇടവിട്ട് സർവിസുണ്ട്. രാത്രി 10.30 മുതലാണ് സർവിസുകൾ ആരംഭിക്കുക. സ്വകാര്യബസുകളുള്ളതിനാൽ കോഴിക്കോട്-കാസർകോട് റൂട്ടിൽ രാത്രിയിൽ സർവിസ് ഉണ്ടാകില്ല. ഒാൺലൈൻ ബുക്കിങ് നടത്താം. മൊബൈൽ ആപും ട്രാക്കിങ് ഇൻഫർമേഷൻ സംവിധാനവും വരുന്നതോടെ ഭാവിയിൽ ബസുകളുടെ തത്സമയ വിവരങ്ങളും ലഭ്യമാകും.
ചിൽ ബസ് റൂട്ടുകൾ
•തിരുവനന്തപുരം -എറണാകുളം (പകൽ ഒാരോ മണിക്കൂറിലും കോട്ടയം വഴിയും ആലപ്പുഴ വഴിയും. രാത്രി ഒാരോ രണ്ട് മണിക്കൂറിലും ആലപ്പുഴ വഴിയും കോട്ടയം വഴിയും)
•എറണാകുളം-തിരുവനന്തപുരം (പകൽ ഒാരോ മണിക്കൂറിലും ആലപ്പുഴ വഴിയും കോട്ടയം വഴിയും)
•എറണാകുളം-കോഴിക്കോട് (പകൽ ഒാരോ മണിക്കൂറിലും, രാത്രി ഒാരോ രണ്ട് മണിക്കൂറിലും)
•കോഴിക്കോട് -എറണാകുളം (പകൽ ഒാരോ മണിക്കൂറിലും)
•കോഴിക്കോട്-കാസർകോട് (പകൽ ഒാരോ മണിക്കൂറിലും)
•എറണാകുളം-മൂന്നാർ (രാവിലെയും വൈകീട്ടും ഒാേരാന്ന്)
•മൂന്നാർ-എറണാകുളം (രാവിലെയും വൈകീട്ടും ഒാേരാന്ന്)
•എറണാകുളം-കുമളി (പകൽ ഒരോ മൂന്നു മണിക്കൂറിലും)
•കുമളി -എറണാകുളം (പകൽ ഒരോ മൂന്നു മണിക്കൂറിലും)
•എറണാകുളം -തൊടുപുഴ (പകൽ ഒാരോ രണ്ട് മണിക്കൂറിലും)
•തൊടുപുഴ-എറണാകുളം (പകൽ ഒാരോ രണ്ട് മണിക്കൂറിലും)
•തിരുവനന്തപുരം-പത്തനംതിട്ട (രാവിലെ രണ്ട് സർവിസുകൾ)
•പത്തനംതിട്ട-തിരുവനന്തപുരം (വൈകീട്ട് രണ്ട് സർവിസുകൾ)
•എറണാകുളം-ഗുരുവായൂർ (രാവിലെ രണ്ട് സർവിസുകൾ)
•ഗുരുവായൂർ-എറണാകുളം (വൈകീട്ട് രണ്ട് സർവിസുകൾ)
•കോഴിക്കോട്-പാലക്കാട് (പകൽ ഒാരോ രണ്ട് മണിക്കൂറിലും)
•പാലക്കാട്-േകാഴിക്കോട് (പകൽ ഒാരോ രണ്ട് മണിക്കൂറിലും)
•എറണാകുളം-പാലക്കാട് (പകൽ ഒാരോ രണ്ട് മണിക്കൂറിലും)
•പാലക്കാട്-എറണാകുളം (പകൽ ഒാരോ രണ്ട് മണിക്കൂറിലും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.