സുൽത്താൻ ബത്തേരി: ടിക്കറ്റ് യന്ത്രം പൊട്ടിത്തെറിച്ച് കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്തുനിന്നെത്തിയ സൂപ്പര്‍ ഡിലക്സ് ബസിന്റെ ടിക്കറ്റ് യന്ത്രം പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്.
ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിന്നിടയിലാണ് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന യന്ത്രം ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശബ്ദംകേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷിൻ കത്തുന്നതാണ്. തുടര്‍ന്ന് ബെര്ത്തില്നിന്നും മാറ്റുന്നതിനിടെയാണ് ഇരുവരുടേയും കൈകള്‍ക്ക് ചെറിയ പൊള്ളലേറ്റത്. പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അന്വേഷണത്തിനുവേണ്ടി യന്ത്രം അധികൃതർ കസ്റ്റഡിയിലെടുത്തു.
ഒരുമാസം മുമ്പ് 'മൈക്രോ എഫ്.എക്സ്' എന്ന കമ്പനിയില്‍നിന്നാണ് ഈ യന്ത്രം വാങ്ങിയത്. തിരുവനന്തപുരം ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരിച്ച് അവിടെ എത്തിയതിന് ശേഷമേ യന്ത്രം ചാർജ് ചെയ്യാറുള്ളൂ. ആദ്യമായാണ് ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം പൊട്ടിത്തെറിക്കുന്നതെന്ന് സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.