തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സി.െഎ.ടി.യു അടക്കം ഭരണാനുകൂല സംഘടനകളും പ്രതിപക്ഷ സംഘടനകളും ഒന്നടങ്കം സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരമാരംഭിച്ച സാഹചര്യത്തിൽ അടിയന്തര ഇടപെടൽ തേടി ഗതാഗതമന്ത്രി സി.പി.എം നേതാക്കൾക്ക് മുന്നിൽ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കഴിഞ്ഞദിവസം എ.കെ. ശശീന്ദ്രൻ നേരിൽ കണ്ട് കത്ത് നൽകി. എൽ.ഡി.എഫ് കൺവീനർക്കും കത്ത് നൽകിയിട്ടുണ്ട്.
നവംബർ മാസത്തെ ശമ്പളം നൽകാൻ വകയില്ലെന്ന് മാത്രമല്ല തൊഴിലാളികൾ ഒന്നടങ്കം സമരരംഗത്തുള്ളതും വകുപ്പിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സി.െഎ.ടി.യു പ്രക്ഷോഭത്തിന് അഭിവാദ്യമർപ്പിക്കാനെത്തുന്ന സി.പി.എം നേതാക്കളാകെട്ട ഗതാഗതമന്ത്രിെയയാണ് കടന്നാക്രമിക്കുന്നത്. മന്ത്രിപദം കേവലം പദവിയായി കൊണ്ടുനടന്നാൽ പോരെന്നും ഭരണം നടക്കുന്നുണ്ടെന്ന് ജനങ്ങളെയും തൊഴിലാളികളെയും ബോധ്യപ്പെടുത്തണമെന്നുമായിരുന്നു സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചത്. മാനേജ്മെൻറിനൊപ്പം മന്ത്രിയെയും വിമർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിദേശത്ത് നിന്നെത്തിയ ഉടൻ കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് ഗതാഗതമന്ത്രി ഇടപെടൽ തേടിയത്.
സംസ്ഥാനത്തെ രൂക്ഷമായ ധനപ്രതിസന്ധിയാണ് ധനവകുപ്പും ഉന്നയിക്കുന്നത്. കെ.എസ്.ആർ.ടി.സിയുമായി സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് മൂന്നുവട്ടം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലും ധനമന്ത്രി പെങ്കടുത്തിരുന്നില്ല.ടി.ഡി.എഫ് ഇൗ മാസം അഞ്ചിന് സമരം ആരംഭിച്ചിരുന്നു. എ.െഎ.ടി.യു.സി 10 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.