കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കൽ വഞ്ചാങ്കൽ വീട്ടിൽ കയ്യാമ എന്ന ആഷിദ് യൂസഫ് (24) ആണ് അറസ്റ്റിലായത്. ഇയാളും സുഹൃത്തും ചേർന്ന് ഒമ്പതിന് വൈകുന്നേരം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വെച്ചാണ് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ചത്.
ബസ് മുന്നോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകാരുമായി വാക്കുതർക്കം ഉണ്ടാവുകയും ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ആഷിദ് യൂസഫും അബ്ദുൽ റഫീഖും ചേർന്ന് ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. അബ്ദുൽ റഫീഖിനെ പൊലീസ് പിടികൂടിയിരുന്നു.
എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ രാജേഷ്, സി.പി.ഒ ശിഹാബുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ആഷിദ് യൂസഫ് ഈരാറ്റുപേട്ട സ്റ്റേഷനിലെ സാമൂഹിക വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ട ആളാണ്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.