തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി ക്രമീകരണത്തിൽ വീണ്ടും മാറ്റം. 7000 രൂപയിൽ താഴെ വരുമാനമുള്ള ഷെഡ്യൂളുകളിലെ ജീവനക്കാരുടെ സിംഗിൾ ഡ്യൂട്ടി സമയം എട്ടരമണിക്കൂറായി ഉയർത്തി.
ആറരമണിക്കൂർ ഒരു ഡ്യൂട്ടിയായും അതുകഴിഞ്ഞ് ബസ് ഓടിക്കുന്നുണ്ടെങ്കിൽ മണിക്കൂറിന് 200 രൂപ വീതം അധികവേതനവും നൽകും. മറ്റ് സർവിസുകൾക്ക് ആറരമണിക്കൂർ ഒരു ഡ്യൂട്ടിയായും 10 മണിക്കൂർ ഒന്നരഡ്യൂട്ടിയായും 13 മണിക്കൂർ രണ്ട് ഡ്യൂട്ടിയായും 19.5 മണിക്കൂർ മൂന്ന് ഡ്യൂട്ടിയായും ക്രമീകരിച്ചു. ജൂലൈ 15 മുതൽ പുതിയ ഡ്യൂട്ടി ക്രമീകരണം നിലവിൽവരും.
പ്രതിദിനവരുമാനം 8000 രൂപമുതൽ 10000 വരെയുള്ള ഓർഡിനറി ഡബിൾ ഡ്യൂട്ടികളെ ഒന്നര ഡ്യൂട്ടി പാറ്റേണിലേക്ക് മാറ്റി. 12000 രൂപവരെ വരുമാനമുള്ള ഷെഡ്യൂളുകൾ ഒരുമാസത്തിനകം 12000ത്തിനുമുകളിൽ വരുമാനം വർധിപ്പിച്ചില്ലെങ്കിൽ ഒന്നര ഡ്യൂട്ടിയിലേക്ക് മാറ്റും. ഡ്യൂട്ടി പാറ്റേണുകൾ നിലനിർത്താൻ ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചു നഷ്ടം വരുത്തിയാൽ യൂനിറ്റ് അധികാരികളിൽനിന്ന് നഷ്ടം ഈടാക്കാനാണ് മാനേജ്മെൻറിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.