കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ മർദിച്ചു

തിവുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ മർദ്ദിച്ചു. ബസ് കൺസഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കാട്ടാക്കട ഡിപ്പോയിലെത്തിയതാണ് പിതാവും മകളും. ആമച്ചൽ സ്വദേശി പ്രേമനാണ് മർദനമേറ്റത്.

Full View

പിതാവിനെ മർദിക്കുന്നത് കണ്ട് മകൾ ഉറക്കെ കരയുകയായിരുന്നു. കൺസഷനുമായി ലഭിക്കുന്നതിന് കോഴ്സ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പിതാവും കെ.എസ്.ആർ.ടി.സി. ജീവനക്കാരുമായി സംസാരം ഉണ്ടായിരുന്നു. പിന്നീട് ഇത് എത്തിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

വാക്കുതർക്കത്തിനിടെ പിതാവിനെ ജീവനക്കാർ ബലംപ്രയോഗിച്ച് ഒരു മുറിയിലേക്ക് മാറ്റാൻ ശ്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ പ്രേമനെ മർദിക്കരുതെന്ന് നാട്ടുകാർ വിളിച്ച് പറയുന്നത് കേൾക്കാം.

പൊലീസിനെ അറിയിക്കാനാണ് മുറിയിലേക്ക് മാറ്റിയതെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ അവകാശപ്പെടുന്നു. കോഴ്സ് സർട്ടിഫിക്കറ്റ് എത്തിക്കാമെന്ന് പറഞ്ഞുവെങ്കിലും ജീവനക്കാർ മർദിക്കുകയായിരുന്നുവെന്ന് പ്രേമൻ പറയുന്നു. പൊലീസിനും കെ.എസ്.ആർ.ടി.സി ഉന്നതർക്കും പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - KSRTC employees attacked father in front of his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.