കെ.എസ്​.ആർ.ടി.സി പെൻഷൻ പ്രായം ഉയർത്തുന്നതിനെ വിമർശിച്ച്​ ആർ. ബാലകൃഷ്​ണപിള്ള

കൊല്ലം: കെ.എസ്.ആര്‍.സിയിൽ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ഇടതുകാലിലെ മന്ത്​ വലതുകാലിലേക്ക്​ മാറ്റുന്നത്​ പോലെയെന്ന്​ മുൻ ഗതാഗതമ​ന്ത്രിയും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനുമായ ആർ. ബാലകൃഷ്​ണപിള്ള. പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദേശം നാലുവര്‍ഷം കഴിയു​േമ്പാൾ അപ്പോഴ​ത്തെ സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാക്കും. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ വിരമിക്കുന്ന മുറക്ക്​ പുതിയ ആളുകളെ നിയമിക്കുന്നതാണ് സര്‍ക്കാറിന്​ നല്ലത്.

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ വൈദ്യുതി ബോർഡ്​ ഉള്‍പ്പെടെയുള്ള മറ്റ്​ സ്​ഥാപനങ്ങളിലും സമാനമായ ആവശ്യം ഉയരും. െക.എസ്​.ആർ.ടി.സിയുടെ പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പെൻഷൻ പ്രായം ഉയർത്തണമെന്ന മുഖ്യമന്ത്രിയു​െട നിര്‍ദേശം ഇടതുമുന്നണി ചര്‍ച്ചചെയ്യാനിരിക്കെയാണ് പിള്ളയുടെ പ്രതികരണം. 

Tags:    
News Summary - KSRTC Employees Pension: R Balakrishnapillai Critisise Kerala CM -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.