സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ ദീ​ർ​ഘ​ദൂ​ര സ​ർ​വീസി​ന് അനുമതി നൽകിയതിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ

കൊ​ച്ചി: സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ ദീ​ർ​ഘ​ദൂ​ര സ​ർ​വീസി​ന്​ താ​ൽ​ക്കാ​ലി​ക​മാ​യി പെ​ർ​മി​റ്റ്​ പു​തു​ക്കി ന​ൽ​കാൻ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി നൽകിയതിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വൻ തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി കോടതിയെ സമീപിച്ചത്. ഹൈകോടതി ഉത്തരവ് കെ.എസ്.ആർ.ടി.സിയുടെ അവകാശം ഇല്ലാതാക്കുന്നുവെന്നും വാദം.

ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സ്​ സ​ർ​വി​സു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ പെ​ർ​മി​റ്റു​ള്ള ബ​സു​ട​മ​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സി​ന്​ സിം​ഗി​ൾ ബെ​ഞ്ച്​ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​യി​ൽ, സ്​​റ്റേ ഉ​ത്ത​ര​വ്​ നൽകിയിരുന്നു. സഅതിനെതിരായ ഹരജിയിലാണ് പെ​ർ​മി​റ്റു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ ഡി​വി​ഷ​ൻ ബെ​ഞ്ച് ദീ​ർ​ഘ ദൂ​ര സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ഉത്തരവിനെതിരെയാണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിക്കുന്നത്.

സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക്​ 140 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ർ​വി​സ്​ ദൂ​രം അ​നു​വ​ദി​ക്കാ​ത്ത വി​ധം ഓ​ർ​ഡി​ന​റി ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ്​ ആ​ക്കി 2020 ജൂ​ലൈ​യി​ലാണ് ഗ​താ​ഗ​ത വ​കു​പ്പ്​ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്താ​ണ്​ നേ​ര​ത്തേ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

Tags:    
News Summary - KSRTC in Supreme Court against granting permission to private buses for long distance services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.