തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സി.എം.ഡി) േടാ മിൻ െജ. തച്ചങ്കരിയെ മാറ്റി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിനാണ് പകരം ചുമതല.
മാസങ്ങളായി സി.െഎ.ടി.യു അടക്കം ട്രേഡ് യൂനിയനുകളുമായി നടന്ന ഏറ്റുമുട്ടലിെൻറ തുടർച്ചയാണ് സ്ഥാന ചലനം. ഡബിൾ ഡ്യൂട്ടി അവസാനിപ്പിച്ചതും മെക്കാനിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും അദർ ഡ്യൂട്ടി അവസാനിപ്പിച്ചതുമടക്കം നിരവധി വിഷയങ്ങൾ യൂനിയനുകളെ തച്ചങ്കരിക്ക് എതിരാക്കിയിരുന്നു.
സി.െഎ.ടി.യു നേതൃത്വം നൽകുന്ന സംയുക്ത ട്രേഡ് യൂനിയൻ സമിതി സി.എം.ഡിക്കെതിരെ പ്രത്യക്ഷസമരവും അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. സി.എം.ഡിയെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധിതവണ ഭരണപക്ഷ യൂനിയനുകൾ സർക്കാറിൽ സമ്മർദവും ചെലുത്തി.
കെ.എസ്.ആർ.ടി.സിയെയും ജീവനക്കാരെയും തകർക്കാൻ ശ്രമിക്കുന്നു, യൂനിയനുകേളാട് പ്രതികാരബുദ്ധിയോടെ പെറുമാറുന്നു, സർക്കാർ നയത്തിന് വിരുദ്ധ കാര്യങ്ങൾ അടിച്ചേൽപിക്കുന്നു തുടങ്ങിയ പരാതികളാണ് യൂനിയനുകൾ ഉന്നയിച്ചത്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലും വിഷയം ചർച്ചചെയ്തിരുന്നു. തുടർന്നാണ് അജണ്ടക്ക് പുറത്തുള്ള ഇനമായി വിഷയം പരിഗണിച്ചത്. തീരുമാനം മന്ത്രിസഭാ യോഗത്തിൽ ആരും എതിർത്തില്ല. ബുധനാഴ്ച നിയമസഭയിലെ നന്ദിപ്രമേയ ചർച്ചയിൽ എം.എൽ.എമാർ തച്ചങ്കരിയെ വിമർശിച്ചിരുന്നു. എം.എൽ.എമാരോട് മോശമായി പെരുമാറുന്നെന്നായിരുന്നു ഗണേഷ്കുമാറിെൻറ ആരോപണം.
അതേസമയം പുനരുദ്ധാരണത്തിലും ലാഭത്തിലും പ്രതീക്ഷയർപ്പിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് മാേനജ്മെൻറ് തലപ്പത്തെ ആവർത്തിച്ചുള്ള അഴിച്ചുപണി ഇരുട്ടടിയാകുമെന്ന വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.