കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം: കോടതിയലക്ഷ്യ ഹരജി നൽകി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് മാസത്തിലെ ആദ്യ ആഴ്ചയിൽ പെൻഷൻ നൽകണമെന്ന സിംഗിൾ ബെഞ്ച്​ ഉത്തരവ്​ പാലിക്കാത്തതിനെതിരെ ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജി.

കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവർക്ക് മാസത്തിലെ ആദ്യ ആഴ്ചയിൽ പെൻഷൻ നൽകണമെന്നും കഴിയുമെങ്കിൽ അഞ്ചാം തീയതിക്കു മുമ്പ് നൽകണമെന്നുമുള്ള ആഗസ്റ്റ് അഞ്ചിലെ ഉത്തരവ്​ പാലിച്ചില്ലെന്നാരോപിച്ച്​ ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട് ജനറൽ സെക്രട്ടറി കെ. അശോക്​ കുമാറാണ്​ ഹരജി നൽകിയത്​.

ഉത്തരവ് മനഃപൂർവം പാലിക്കാതിരുന്നതാണെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - KSRTC pension disbursement: Contempt petition filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.