തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സഹകരണബാങ്ക് കൺേസാർട്യത്തിെൻറ സഹായത്തോടെയുള്ള പെൻഷൻ വിതരണം ഇൗമാസം അവസാനിക്കും. ആഗസ്റ്റ് മുതൽ പെൻഷന് എന്ത് ചെയ്യണമെന്നറിയാതെ കൈമലർത്തി മാനേജ്മെൻറ്. നാലുമാസത്തെ കുടിശ്ശികയും ഫെബ്രുവരി മുതൽ ആറുമാസത്തേക്കുള്ള പെൻഷനുമാണ് സഹകരണകൺസോർട്യം വഴി വിതരണം ചെയ്തത്.
ഇൗ സാവകാശത്തിനിടക്ക് ബദൽമാർഗം കണ്ടെത്താനായില്ല. പെൻഷൻബാധ്യത ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് െഎസക്. ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് പ്രഖ്യാപിച്ച 1000 കോടി രൂപയിൽ നിന്നാണ് പെൻഷൻ ഇനത്തിൽ സഹകരണ കൺസോർട്യത്തിെൻറ കടം വീട്ടുന്നത്. ‘സാമൂഹികപ്രതിബദ്ധത’യുടെ പേരിലായിരുന്നു സഹായമെങ്കിലും വൻ പലിശയാണ് സഹകരണ സ്ഥാപനങ്ങൾ ഇൗടാക്കുന്നത്.
കുടിശ്ശികയും ജൂൈല വരെ പെൻഷനുമടക്കം 584 കോടിയാണ് കൺസോർട്യം കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. പലിശയാകെട്ട 10 ശതമാനവും. ഫലത്തിൽ 584 കോടിയുടെ വായ്പക്ക് ആറുമാസത്തെ പലിശയായി 21.7 കോടി ചേർത്ത് 605.70 കോടി രൂപയാണ് തിരിച്ചടേക്കണ്ടത്. ബജറ്റിൽ ലഭിച്ച തുകയിൽ ഭൂരിപക്ഷവും പെൻഷനും പലിശയുമായി വകമാറി. ശേഷിക്കുന്ന തുകയിൽ നല്ലൊരു ശതമാനവും ശമ്പളത്തിനും. ഫലത്തിൽ ബജറ്റ് വിഹിതം കാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.