തിരുവനന്തപുരം: സഹകരണ ബാങ്കുകൾ പെൻഷൻ വിതരണംചെയ്ത ഇനത്തിലെ തുക തിരിച്ചടക്കാൻ വൈകിയതിനാൽ കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങിയതോടെ ധനവകുപ്പിെൻറ ഇടപെടൽ. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുവദിച്ച വിഹിതത്തിൽനിന്ന് 145.17 കോടി രൂപ സഹകരണ കൺസോർട്യത്തിന് അനുവദിച്ചാണ് പ്രതിസന്ധി മാറ്റാനുള്ള നീക്കം. എല്ലാ മാസവും അഞ്ചിന് മുമ്പാണ് കെ.എസ്.ആർ.ടി.സിയിലെ സഹകരണ കൺസോർട്യം വഴിയുള്ള പെൻഷൻ വിതരണം. എന്നാൽ ഈ മാസം 10 പിന്നിട്ടിട്ടും പെൻഷൻ നൽകിയിരുന്നില്ല. പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പരിഹാരനീക്കം.
പെൻഷൻകാർക്ക് സഹകരണ ബാങ്കുകൾ വഴി പണം നൽകുമെങ്കിലും 8.5 ശതമാനം പലിശ നിരക്കിൽ ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് പ്രവർത്തന മൂലധനമായി വർഷാവർഷം നീക്കിവെക്കുന്ന വിഹിതത്തിൽനിന്നാണ് ഈ തുക ധനവകുപ്പ് തിരിച്ചടക്കുന്നത്. സഹകരണ കൺസോർട്യത്തിെൻറ ഇടനിലയില്ലാതെ ധനവകുപ്പ് നേരിട്ട് കെ.എസ്.ആർ.ടി.സിക്ക് ഈ തുക പ്രതിമാസം നൽകുകയാണെങ്കിൽ പലിശ ഇനത്തിലെ വലിയതുക ലാഭിക്കാനാകുമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല. സഹകരണ കൺസോർട്യം പലിശ നിരക്ക് കുറക്കണമെന്നാണ് മാനേജ്മെൻറിെൻറ നിലവിലെ നിലപാട്.
തിരുവനന്തപുരം: ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ കെ.എസ്.ആർ.ടി.സിയിലെ ട്രേഡ് യൂനിയൻ സമരം ശക്തമാകുന്നു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി സംഘടനകൾ ചീഫ് ഓഫിസിന് മുന്നിൽ തുടരുന്ന അനിശ്ചിതകാല സമരം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. രണ്ടാംഘട്ടമെന്ന നിലയിൽ തിങ്കളാഴ്ച മുതൽ റിലേ നിരാഹാര സമരം ആരംഭിക്കാനാണ് ഐ.എൻ.ടി.യു.സി തീരുമാനം.
ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി തിരുവനന്തപുരം സെൻട്രൽ യൂനിറ്റിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കെ.എസ്.ആർ.ടി.സി ജില്ല കേന്ദ്രങ്ങളിലുമാണ് ബി.എം.എസിെൻറ സമരം. സമരം ശക്തമാകുന്നതും കോടതി ഇടപെടലുകളുമായതോടെ മാനേജ്മെന്‍റും കടുത്ത സമ്മർദത്തിലാണ്. ശമ്പള വിതരണത്തിന് 35 കോടി കൂടി സർക്കാർ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മാനേജ്മെന്‍റ് കത്ത് നൽകിയെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല. ഗതാഗതമന്ത്രിയാകട്ടെ പനി മൂലം വിശ്രമത്തിലുമാണ്.
82.5 കോടിയാണ് ശമ്പള വിതരണത്തിന് വേണ്ടത്. സർക്കാർ ഈമാസം അനുവദിച്ച 30 കോടി വിനിയോഗിച്ച് കഴിഞ്ഞമാസത്തെ ഓവർ ഡ്രാഫ്റ്റ് അടച്ചു. കുറച്ച് തുക കൂടി ഇനി അടയ്ക്കാനുണ്ട്. ഇത് പൂർത്തിയാക്കുന്ന മുറക്ക് 45 കോടി കൂടി ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.