കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്തത് ചോദ്യം ചെയ്തത് ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലും പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്തു
എംപാനൽ ജീവനക്കാർ നൽകിയ ഹരജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക.
നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വർഷത്തിൽ കുറവ് സർവീസ് ഉള്ള മുഴുവൻ എംപാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ നിർദേശം നൽകിയിരുന്നു. ഒഴിവുകളിലേക്ക് പി.എസ്.സി ലിസ്റ്റിൽ നിന്നും നിയമനം നടത്താനും കെ.എസ്.ആർ.ടി.സിയോട് ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ1421 പേർ ജോലിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കേസിൽ കക്ഷിചേരാൻ എം പാനൽ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു.
പത്തു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരോട് കെ.എസ്.ആർ.ടി.സി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ലെന്നും എം പാനൽ ജീവനക്കാർ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.