തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ദീർഘദൂര സർവീസുകൾ കെ.എസ്.ആര്‍.ടി.സി പുനരാരംഭിച്ചു. കോവിഡ് ചട്ടങ്ങൾ പാലിച്ച് ബുധനാഴ്ച രാവിലെയോടെയാണ് സർവീസ് പുനരാരംഭിച്ചത്.
കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സർവീസ് ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ട്. തെക്കൻ ജില്ലകളിൽ നിന്ന് 75ലധികം സർവീസുകളാണ് തുടങ്ങിയിരിക്കുന്നത്. കർശന നിയന്ത്രണങ്ങളുള്ള ജൂൺ 12, 13 തിയതികളിൽ സർവീസ് ഉണ്ടായിരിക്കില്ല.
ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. 'എന്‍റെ കെ.എസ്.ആര്‍.ടി.സി' മൊബൈല്‍ അപ്ലിക്കേഷൻ വഴിയും www.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും സർവീസുകളെ കുറിച്ച് വിവരങ്ങൾ അറിയാം. ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഈ സർവീസുകൾ വലിയ ഉപകാരമാകും.
അതേസമയം, സർവീസുകൾ ആരംഭിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പിന് എതിർപ്പുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയോടും ആവശ്യപ്പെട്ടു. ലോക്ഡൗൺ അവസാനിക്കുന്ന മുറക്ക് ദീർഘദൂര സർവീസുകൾ പൂർണമായി പുനരാരംഭിക്കുമെന്ന് ഗതാഗതി മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.