തിരുവനന്തപുരം: പത്ത് വർഷത്തിൽ താഴെ സർവിസുള്ള എം പാനൽ ജീവനക്കാരെ പിരിച്ചുവിട് ട് പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നൽകണമെന്ന ഹൈകോടതി വിധിക്കെതിരെ കെ. എസ്.ആർ.ടി.സി പുനഃപരിശോധന ഹരജിക്ക്.
പത്ത് വർഷത്തിൽ താഴെ സർവിസുള്ള 3700ഒാളം പേര ാണ് എം പാനൽ വിഭാഗത്തിലുള്ളത്. താൽക്കാലികക്കാരെ പൂർണമായും ഒഴിവാക്കിയാലും റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാൻ മാത്രം സ്ഥിരം തസ്തിക ഇല്ലെന്നാണ് മാനേജ്മെൻറ് വാദം. ഒപ്പം, വിധി ഏത് കാലഘട്ടത്തിലെ നിയമനം മുതലാണ് ബാധിക്കുക എന്നതടക്കം അവ്യക്തതയുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ 3700 പേരെ പിരിച്ചുവിടുന്നതിലും നിയമിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇക്കാര്യങ്ങൾ പുനഃപരിശോധന ഹരജിയിൽ ചൂണ്ടിക്കാട്ടും.
സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തിൽ സ്ഥിരനിയമനം നടത്തുന്നതിലെ അധികഭാരവും മാനേജ്മെൻറിന് വെല്ലുവിളിയാണ്. എം പാനലുകാരെ പിരിച്ചുവിടാതെ തന്നെ പി.എസ്.സി നിയമനം നടത്തണമെന്നാണ് സംഘടനകളുടെ നിലപാട്.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 1600പേരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ 1000ത്തോാളം പേർ മറ്റ് വകുപ്പുകളിൽ ജോലി കിട്ടിപ്പോയി.
ഇൗ ഒഴിവുകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തിയാൽ എം പാനലുകാെര പിരിച്ചുവിടേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.