കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം: മന്ത്രി ആന്‍റണി രാജു പറഞ്ഞത് സർക്കാർ നിലപാടെന്ന് ധനമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഗതാഗത മന്ത്രി പറഞ്ഞത് സർക്കാർ നിലപാടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മന്ത്രി ആന്‍റണി രാജു പറഞ്ഞത് ഗൗരവമായി ചർച്ച ചെയ്യണമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

ടോൾ പ്ലാസയിൽ മാത്രം 30 കോടിയുടെ ബാധ്യതയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ കാലവും സര്‍ക്കാറിന് ശമ്പളം നല്‍കാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടിയത്. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇപ്പോള്‍ നല്‍കിയത്. അടുത്ത മാസമാണ് ഇനി ശമ്പളം നല്‍കേണ്ടതെന്നും അതിന് മുമ്പ് സമരം തീരുമാനിച്ചത് ശരിയായില്ല.

ശമ്പള വിഷയത്തില്‍ മാനേജ്മെന്‍റ് പ്രതിനിധികളും ജീവനക്കാരും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും ആവശ്യമെങ്കില്‍ മാത്രം സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു.

Tags:    
News Summary - KSRTC Salary: Finance Minister Antony Raju said that the government's stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.