കെ.എസ്.ആര്‍.ടി.സി സമരം പിൻവലിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍ടി.സി മെക്കാനിക്കൽ ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. സിംഗിൾ ഡ്യൂട്ടി സംവിധാനം നിർത്തലാക്കിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. അധികമായി ഒരു നൈറ്റ് ഷിഫ്റ്റ് കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. തുടർച്ചയായി  രാത്രി ഡ്യൂട്ടി ഉണ്ടാകില്ല. ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം സമരം നടത്തുന്നവർ അംഗീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

സിംഗിൾ ഡ്യൂട്ടി സമ്പ്രാദായം തുടരും. എന്നാൽ തുടർച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. എട്ട് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 6-2, 2-8, 8-10 എന്നിങ്ങനെയായിരിക്കും സാധാരണ ഷിഫ്റ്റുകൾ. ഇതിനു പുറമേ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

രാത്രികാലങ്ങളിൽ കൂടുതൽ മെക്കാനിക്കുകൾ ആവശ്യമായി വരുന്നതിനാലാണ് പുതിയ ഷിഫ്റ്റ് ഏർപ്പെടുത്തുന്നതെന്നും ഷിഫ്റ്റിൽ റൊട്ടേഷൻ ഉണ്ടാകില്ല എന്ന തെറ്റിദ്ധാരണയാണ് ജീവനക്കാരെ സമരത്തിനു പ്രേരിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Ksrtc strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.