കോട്ടയം: ആവശ്യത്തിന് ബസുകളില്ലാതെ യാത്രക്കാരും വരുമാനമില്ലാതെ കെ.എസ്.ആർ.ടി.സിയും നട്ടംതിരിയുന്നതിനിടെ നിർണായക ഓപറേഷൻ മേധാവിക്ക് അടിക്കടി സ്ഥലം മാറ്റം. 2020 ജൂൺ മുതൽ ഇതുവരെ അഞ്ചുപേരാണ് ഈ തസ്തികയിലിരുന്നത്.
കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ 90 ശതമാനത്തിൽ കൂടുതൽ ലഭിക്കുന്നത് ടിക്കറ്റിൽനിന്നാണ്. ആവശ്യത്തിന് ബസുകൾ ഓടിച്ച് വരുമാനമുണ്ടാക്കേണ്ടതും യാത്രക്ലേശം ഇല്ലാതാക്കേണ്ടതും ഓപറേഷൻസ് വിഭാഗം എക്സി. ഡയറക്ടറുടെ ചുമതലയാണ്. 2020 ജൂണിൽ നിലവിലെ സി.എം.ഡി ബിജു പ്രഭാകർ ചുമതലയേൽക്കുേമ്പാൾ ഷറഫ് മുഹമ്മദായിരുന്നു ഈ തസ്തികയിൽ. രണ്ടുമാസത്തിനകം തിരുവനന്തപുരം സൗത്ത് സോൺ മേധാവി അനിൽകുമാറിനായി ചുമതല. രണ്ടുമാസം തികക്കാൻ അനിൽകുമാറിന് ഭാഗ്യമുണ്ടായില്ല. മെക്കാനിക്കൽ വിഭാഗം എക്സി. ഡയറക്ടറായിരുന്ന സുകുമാരന് ഓപറേഷൻസിെൻറ ചുമതല നൽകി. അധികം വൈകും മുമ്പ് ചന്ദ്രബാബുവായി ഇ.ഡി ഓപറേഷൻ. ഈ മാസം 28ന് ഇറക്കിയ ഉത്തരവ് അനുസരിച്ച് അറ്റകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പ്രദീപ്കുമാറാണ് പുതിയ മേധാവി.
സ്പെയർപാർട്സ് വാങ്ങിയതിൽ അഴിമതി ആരോപിച്ച് നിലവിലെ സി.എം.ഡി സ്ഥലംമാറ്റിയ ഉദ്യോഗസ്ഥൻ പോലും പിന്നീട് ഓപറേഷൻസ് വിഭാഗം മേധാവി സ്ഥാനത്ത് എത്തിയെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് ബസുകൾ ഓടിക്കാതെ കിടക്കുന്നതും ഓർഡിനറി ബസുകൾ കുറഞ്ഞതും ഇൗ തസ്തികയിൽ സ്ഥിരം നിയമനം ആർക്കും നൽകാത്തതിനാലാെണന്നും അവർ ആരോപിക്കുന്നു. നേരേത്ത പോളിടെക്നിക് യോഗ്യതയുള്ളയാളെ ഭരണവിഭാഗം എക്സി. ഡയറക്ടറാക്കിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ഇൗ ഉദ്യോഗസ്ഥനെ കോർപറേഷെൻറ സാമ്പത്തിക ഉപദേശകനും ചീഫ് അക്കൗണ്ട് ഓഫിസറുമായി നിയമിക്കുന്നതാണ് പിന്നീട് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.