തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭാസ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ ഉണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ.എസ്.യു അറിയിച്ചു.
കേരളവർമയിലെ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയന്നാരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു വനിത സംസ്ഥാന ഭാരവാഹിയടക്കം പൊലീസ് ആക്രമണത്തിന് ഇരയായി.
സഹന സമരങ്ങൾ അവസാനിച്ചുവെന്നും കേരളത്തിന്റെ തെരുവോരങ്ങളിൽ സമ്മരാഗ്നി ആളിപ്പടരുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.