എം.വി. ജയരാജന് കെ.എസ്.യുക്കാർ മറുപടി നൽകുമെന്ന് കെ. സുധാകരൻ

തൃശൂര്‍: കെ റെയിലിന്‍റെ സർവേ കല്ല് പറിക്കാന്‍ വരുന്നവര്‍ പല്ല് സൂക്ഷിക്കണമെന്ന സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ പ്രസ്താവനക്ക്​ കണ്ണൂരിലെ കെ.എസ്.യു, യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍. ഭീഷണിപ്പെടുത്തി നടപ്പാക്കാന്‍ കെ റെയില്‍ പദ്ധതി പിണറായി വിജയന്‍റെ മുറ്റത്തല്ല, കേരളത്തിന്‍റെ മണ്ണിലാണ് വരുന്നത്​.

തൃക്കാക്കരയില്‍ താമസിയാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഒരുതരത്തിലുള്ള തര്‍ക്കവും അവിടെയില്ല. മികച്ച ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാർഥി തൃക്കാക്കരയില്‍ ജയിക്കുമെന്നും സുധാകരൻ തൃശൂരിൽ പറഞ്ഞു.

Tags:    
News Summary - KSU will reply to M.V. Jayarajan -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.