തിരുവനന്തപുരം: ഗർഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരിച്ച മുൻകേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള കേരള സർക്കാർ തീരുമാനം വർഗീയ പ്രീണനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ജില്ലയുടെ പേര് മാറിപ്പോയതിെൻറ പേരിൽ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നത് ലോകം മുഴുവൻ ഞെട്ടിത്തരിച്ച ക്രൂരതയെ വഴിതിരിച്ചുവിട്ട് വിഷയം മാറ്റാനാണ്.
ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മേനക ഗാന്ധി മലപ്പുറമെന്ന് പറഞ്ഞത്. മതതീവ്രവാദികളും ലെഫ്റ്റ് ലിബറലുകളും കേരളത്തിൽ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളിൽ കേസെടുക്കാത്ത പൊലീസാണ് ജില്ലയുടെ പേര് മാറിയതിെൻറ പേരിൽ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നതെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.