വേണ്ടി വന്നാൽ നിയമം കൈയിലെടുക്കും -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വേണ്ടി വന്നാൽ നിയമം കൈയിലെടുക്കുമെന്ന്​ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ. സർക്കാർ മനഃപൂർവം പ്രശ്​നങ്ങളുണ്ടാക്കുകയാണ്​. വിശ്വാസം തകർക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയ സ്ഥിതിക്ക്​ ചെറുക്കാൻ തങ്ങളും ഇറങ്ങുമെന്ന്​ സുരേന്ദ്രൻ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിന്​ സർക്കാർ കനത്ത വില നൽകേണ്ടി വരും. പൊലീസും ദേവസ്വം മന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണ്​. വേണ്ടി വന്നാൽ ദേവസ്വം മന്ത്രിയെ വീടിന്​ പുറത്തേക്ക്​ ഇറക്കാതെ തടയാൻ കഴിയും. എന്നാൽ, ഇപ്പോൾ അത്തരം പ്രതിഷേധങ്ങളിലേക്ക്​ ​പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തൽ വരെ എത്തിയതിന്​ പിന്നാലെയാണ്​ കെ.സുരേന്ദ്ര​​​​െൻറ പ്രതികരണം.

Tags:    
News Summary - K.Surendran on two women sabarimala entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.