തിരുവനന്തപുരം: മാറ്റിെവക്കുന്ന സർവകലാശാലാ പരീക്ഷകൾ ശനി, ഞായർ ദിവസങ്ങളിലടക ്കം നടത്തണമെന്ന് മന്ത്രി കെ.ടി. ജലീൽ. സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് മന ്ത്രി നിർദേശം മുന്നോട്ടുെവച്ചത്.ഉന്നതവിദ്യാഭ്യാസ വകുപ്പിെൻറ നിർേദശങ്ങൾ നടപ്പാ ക്കുന്നതിൽ സർവകലാശാലകൾ കാണിക്കുന്ന ഉദാസീനതയെ മന്ത്രി കുറ്റപ്പെടുത്തി. അധ്യാപക രുടെ കാര്യശേഷി ഉയർത്തുന്നതിനുള്ള നടപടി, വിദ്യാർഥികളുടെ സ്റ്റാർട്ടപ് േപ്രാജക ്ട് ബാങ്ക്, പിഎച്ച്.ഡിക്ക് സംവരണം തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത ്തിയതായും ഉദ്യോഗസ്ഥരുടെ ഉദാസീനത ഗൗരവമായി കാണുമെന്നും മന്ത്രി സൂചിപ്പിച്ചു. ഓരോ കോഴ്സിെൻറയും 75 ശതമാനം സിലബസ് എങ്കിലും സമാനമായാൽ തുല്യതാപ്രശ്നം ഉണ്ടാകില്ല. പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സിലബസ് പരിഷ്കരിക്കണം.
ഇതിന് ശിൽപശാല നടത്താൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. സർവകലാശാലകൾ അടുത്ത 25 വർഷത്തേക്കുള്ള പ്രവർത്തന-ഗവേഷണ-അക്കാദമിക വികസനപദ്ധതി സമർപ്പിക്കണം. ഭാവിപ്രവർത്തനം അതനുസരിച്ചാകണം. തൊഴിലവസരവും ഉപരിപഠനസാധ്യതയും പ്രയോജനപ്പെടുത്തുന്നതിന് ‘അക്കാദമിക കാർണിവൽ’ സംഘടിപ്പിക്കണം.
വിദ്യാർഥികളുടെ അപേക്ഷ സ്വീകരിക്കൽ മുതൽ സർട്ടിഫിക്കറ്റ് നൽകുന്നതുവരെയുള്ള സേവനങ്ങൾ ആറുമാസത്തിനകം ഓൺലൈനാക്കണമെന്നും മന്ത്രി നിർദേശിച്ചു. പിഎച്ച്.ഡി പ്രബന്ധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം വേണം. പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിന് വിദേശ റഫറിയെ നിയോഗിക്കണം.
സ്വയംഭരണ കോളജുകളുടെ പ്രവർത്തനം വിലയിരുത്താൻ 16ന് ഒാട്ടോണമി അപ്രൂവൽ കമ്മിറ്റി വിളിക്കും. കോളജുകളിൽ അധിക ഫീസ് ഈടാക്കുന്നത് തടയണം. അധ്യാപക തസ്തിക അടിയന്തരമായി നികത്തണം. സർവകലാശാലകളുടെ നേതൃത്വത്തിൽ സംസ്ഥാന പുനർനിർമാണത്തിന് കർമപദ്ധതി തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. മാർച്ച് ആദ്യവാരം ഉന്നതവിദ്യാഭ്യാസവകുപ്പും മന്ത്രിയുടെ ഓഫിസും സർവകലാശാലകൾ സന്ദർശിച്ച് പ്രവർത്തനം അവലോകനം ചെയ്യും.
വിദ്യാർഥികളും അധ്യാപകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമയബന്ധിതമായി തീർപ്പാക്കാൻ സർവകലാശാലകൾ അദാലത് നടത്തണം. ആദ്യ അദാലത് ഫെബ്രുവരി രണ്ടാംവാരം പൂർത്തിയാക്കണം.
കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ്്, കണ്ണൂർ, കെ.ടി.യു, മലയാളം, ന്യുവാൽസ്, സംസ്കൃതം സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവർ സംബന്ധിച്ചു. അടുത്തയോഗം ഏപ്രിൽ അഞ്ചിന് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.