കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന്​ ജലീൽ; പണം രേഖാമൂലമുള്ളതെന്ന്​ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്​: മുസ്​ലിം ലീഗ്​ നേതാവ്​ കുഞ്ഞാലിക്കുട്ടിക്കെതരെ ഗുരുതര ആരോപണവുമായി കെ ടി ജലീൽ. വി.കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നും ജലീൽ പറഞ്ഞു. എന്നാൽ തങ്ങളെ ചോദ്യം ചെയ്​തിട്ടില്ലെന്നും വ്യക്തത തേടുക​ മാത്രം ചെയ്​തതെന്നും കുഞ്ഞാലിക്കുട്ടി മറുപടിയായി പറഞ്ഞു.

Full View

കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. എ.ആർ നഗർ സഹകരണ ബാങ്കില്‍ മകന് എന്‍.ആർ.ഐ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കർക്ക് പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു. എന്നാൽ മകന്‍റെ പണം മുഴുവൻ രേഖകൾ ഉള്ളതാ​െണന്ന്​​ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഖത്തറിൽ വ്യവസായിയായ മകന്‍റെ പണമെത്തിയത്​ എസ്​.ബി.ഐ വഴിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Full View

ആരോപണമുന്നയിച്ച കെ.ടി ജലീലിനെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ''ജലീൽ ഒരു കാലത്ത് എന്‍റെ പിന്നാലെ തന്നെയായിരുന്നു. എന്‍റെ കാറില്‍ എന്‍റെ ബാക്കിലെ സീറ്റില്‍. കുറ്റിപ്പുറം ഇലക്ഷനില്‍ മത്സരിക്കാന്‍ അനൗണ്‍സ് ചെയ്യാന്‍ വേണ്ടി എന്‍റെ പിന്നാലെയായിരുന്നു. അത് കഴിഞ്ഞ് തിരുവനന്തപുരത്ത് വന്നപ്പോഴും എന്‍റെ പിന്നാലെയായിരുന്നു. ഇപ്പോ ജലീലിന്‍റെ പണി പോയി. പക്ഷേ ഇപ്പോ ആ വേക്കന്‍സി ഒക്കെ ഫില്‍ ചെയ്തുപോയി. ഇവിടെ സ്ഥലല്ല. ഇനിപ്പോ ചോദിച്ചാ പണി കൊടുക്കാന്‍ കഴിയൂല''- കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.