തിരുവനന്തപുരം: കള്ളം മാത്രം പറയുന്ന മന്ത്രിയാണ് കെ.ടി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിട്ടും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം അക്കാര്യം മറച്ചുവെക്കുകയാണുണ്ടായെതന്നും കള്ളം മാത്രം പറയുന്ന മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. അത് സംസ്ഥാനത്തിന് നാണക്കേടാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാറിന് എങ്ങനെ അധികാരത്തിൽ തുടരാൻ സാധിക്കും?
തീവെട്ടിക്കൊള്ള നടത്തുന്നവരുടെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരുടെയും സർക്കാറായി ഇടതുമുന്നണി സർക്കാർ മാറിയിരിക്കുന്നു. സ്വർണക്കള്ളക്കടത്ത് കേസിൽ സഹായിച്ചതും പ്രതികളെ സംരക്ഷിച്ചതും മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
മയക്കുമരുന്ന് കേസും സ്വർണക്കള്ളക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതേക്കുറിച്ച് വ്യക്തമായ ധാരണയുെണന്ന് താൻ നേരത്തേ പറഞ്ഞതാണ്. കോടിയേരിക്ക് തെൻറ മകൻ ചെയ്യുന്ന കുറ്റകൃത്യങ്ങെളാന്നും അറിയില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.